രാസവസ്തു, രാസവളം മന്ത്രാലയം

രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട ഭേദഗതി ഉള്‍പ്പെടുന്ന പുതിയ നിക്ഷേപ നയം (എന്‍ഐപി) -2012 ന്റെ പ്രയോഗക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

Posted On: 09 JUN 2021 3:50PM by PIB Thiruvananthpuram

2014 ഒക്ടോബര്‍ 7 ലെ ഭേദഗതി കൂടി അംഗീകരിച്ചുകൊണ്ട് പുതിയ നിക്ഷേപ നയം (എന്‍ഐപി) -2012 ന്റെ പ്രയോഗം വിപുലീകരിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിര്‍ദ്ദേശത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡുമായി (ആര്‍എഫ്സിഎല്‍) ബന്ധപ്പെട്ടതാണ് ഈ ഭേദഗതി.

 നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് (എന്‍എഫ്എല്‍), എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍), ഫെര്‍ട്ടിലൈസേഴ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എഫ്സിഎല്‍) എന്നിവ ഉള്‍പ്പെടുന്ന ഒരു സംയുക്ത സംരംഭമാണ് ആര്‍എഫ്സിഎല്‍. 2015 ഫെബ്രുവരി 17നാണ് ഇവ സംയോജിപ്പിച്ചത്. പ്രതിവര്‍ഷം 12.7 ലക്ഷം മെട്രിക് ടണ്‍ സ്ഥാപിത ശേഷിയുള്ള പുതിയ വാതകാധിഷ്ഠിതവും  വേപ്പെണ്ണ പുരട്ടിയതുമായ  യൂറിയ പ്ലാന്റ് സ്ഥാപിച്ച് ആര്‍എഫ്സിഎല്‍, എഫ്സിഎല്ലിന്റെ മുന്‍ രാമഗുണ്ടം യൂണിറ്റ് പുനരുജ്ജീവിപ്പിക്കുകയാണ്. ആര്‍എഫ്സിഎല്‍ യൂറിയ പദ്ധതിയുടെ ചെലവ് 6165.06 കോടി രൂപയാണ്. ആര്‍എഫ്സിഎല്‍ പ്ലാന്റിനുള്ള വാതകം ജിഎസ്പിഎല്‍ ഇന്ത്യ ട്രാന്‍സ്‌കോ ലിമിറ്റഡിന്റെ (ജിഐടിഎല്‍) എംബിബിവിപിഎല്‍ (മല്ലാവരം-ഭോപ്പാല്‍-ഭില്‍വാര-വിജയ്പൂര്‍ ഗ്യാസ് പൈപ്പ്‌ലൈന്‍) ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) ആണ് വിതരണം ചെയ്യുന്നത്.

 അടച്ചിട്ട എഫ്സിഎല്‍, എച്ച്എഫ്സിഎല്‍ യൂറിയ യൂണിറ്റുകള്‍ യൂറിയ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പുനരുജ്ജീവിപ്പിക്കാന്‍ ഗവണ്മെന്റ്  സ്വീകരിച്ച നടപടിയുടെ ഭാഗമാണ് അത്യാധുനിക വാതകാധിഷ്ഠിത ആര്‍എഫ്സിഎല്‍ പ്ലാന്റ്. രാമഗുണ്ടം പ്ലാന്റിന്റെ ആരംഭം രാജ്യത്ത് 12.7 എല്‍എംടിപിഎ തദ്ദേശീയ യൂറിയ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും യൂറിയ ഉല്‍പാദനത്തില്‍ ഇന്ത്യയെ 'ആത്മനിര്‍ഭര്‍' (സ്വാശ്രയത്വം) ആക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ സഹായിക്കുകയും ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വളം ഉല്‍പാദന യൂണിറ്റുകളില്‍ ഒന്നായിരിക്കും ഇത്. കൃഷിക്കാര്‍ക്ക് വളത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം റോഡുകള്‍, റെയില്‍വേ, അനുബന്ധ വ്യവസായം തുടങ്ങിയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനം സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കും.

യൂറിയ ഉല്‍പാദനത്തില്‍ ഊര്‍ജ്ജം ലാഭിക്കാന്‍ ഏറ്റവും വലിയ ശേഷിയുള്ള സിംഗിള്‍ ട്രെയിന്‍  യൂറിയ പ്ലാന്റ് ഉള്‍പ്പെടുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എച്ച്ടിആര്‍ (ഹാല്‍ഡര്‍ ടോപ്‌സ് എക്‌സ്‌ചേഞ്ച് റിഫോര്‍മര്‍), മികച്ച നിലവാരമുള്ള യൂറിയ പ്രില്ലുകള്‍ ഉറപ്പാക്കാന്‍ 140 മീറ്റര്‍ ഉയര്‍ന്ന പ്രില്ലിംഗ് ടവര്‍, പൂര്‍ണ്ണമായി ഓട്ടോമാറ്റിക് ബാഗിംഗ്, റെയില്‍, ട്രക്ക് കയറ്റുമതി സൗകര്യം, പ്രതിദിനം 4000 മെട്രിക് ടണ്‍ യൂറിയ അയയ്ക്കാനുള്ള സൗകര്യം, എംസിആര്‍ (മെയിന്‍ കണ്‍ട്രോള്‍ റൂം), ഡിസിഎസ് (ഡിസ്ട്രിബ്യൂട്ടഡ് കണ്‍ട്രോള്‍ സിസ്റ്റം), ഇഎസ്ഡി (മെച്ചപ്പെട്ട സുരക്ഷയ്ക്കും ലഭ്യതയ്ക്കുമായി അടിയന്തര ഷട്ട്ഡൗണ്‍ സംവിധാനം), ഓണ്‍-ലൈന്‍ എംഎംഎസ് (മെഷീന്‍  മോണിറ്ററിംഗ് സംവിധാനം), ഒടിഎസ് (ഓപ്പറേറ്റര്‍ ട്രെയിനിംഗ് സിമുലേറ്റര്‍), പരിസ്ഥിതി നിരീക്ഷണ സംവിധാനം തുടങ്ങി വളരെ പ്രചോദിതവും സമര്‍പ്പിതവും നന്നായി പരിശീലനം ലഭിച്ചതുമായ പ്രവര്‍ത്തനങ്ങളാണുള്ളത്.

 തെലങ്കാനയിലും ഇന്ത്യയുടെ മറ്റ് തെക്കന്‍, മധ്യ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലും യൂറിയയുടെ ആവശ്യം നിറവേറ്റുന്നതിനായി ലോകത്തെ മികച്ച സാങ്കേതികവിദ്യകളെ ഈ സൗകര്യം സമന്വയിപ്പിക്കുന്നു. ആര്‍എഫ്സിഎല്ലില്‍ ഉല്‍പാദിപ്പിക്കുന്ന യൂറിയ  നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ്.
വിപണനം ചെയ്യും.

 40000 കോടി ചെലവില്‍ രാമഗുണ്ടം (തെലങ്കാന), താല്‍ച്ചര്‍ (ഒഡീഷ), ഗോരഖ്പൂര്‍ (ഉത്തര്‍പ്രദേശ്), സിന്ധ്രി (ഝാര്‍ഖണ്ഡ്), ബറൗനി (ബീഹാര്‍) എന്നീ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭങ്ങള്‍ രൂപീകരിക്കുന്നതിലൂടെ ഈ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തില്‍, തദ്ദേശീയ യൂറിയ ഉല്‍പാദനശേഷി 63.5 എല്‍എംടിപിഎ ആയി വര്‍ദ്ധിപ്പിക്കാനാകും. ഇത് യൂറിയയുടെ ഇറക്കുമതി ഒരു പരിധിവരെ കുറയ്ക്കുകയും ധാരാളം വിദേശനാണ്യം ലാഭിക്കാനും മാത്രമല്ല രാജ്യത്തിന്റെ സ്വാശ്രയത്വം സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ''ആത്മനിര്‍ഭര്‍ ഭാരത്'' യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് യൂറിയയുടെ രംഗത്ത് സ്വാശ്രയത്വത്തിലേയ്ക്ക്  രാജ്യത്തെ നയിക്കുകയും ചെയ്യും.

 

***


(Release ID: 1725667) Visitor Counter : 192