ധനകാര്യ മന്ത്രാലയം
വരുമാന കമ്മി നികത്തുന്നതിനുള്ള ഗ്രാന്റായി 17 സംസ്ഥാനങ്ങൾക്ക് 9, 871 കോടി കോടി രൂപ അനുവദിച്ചു. മൂന്നാം ഗഡുവായി കേരളത്തിന് ലഭിക്കുന്നത് 1657.58 കോടി രൂപ
Posted On:
09 JUN 2021 12:30PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 09,2021
2021-22 സാമ്പത്തിക വർഷത്തെ വരുമാന കമ്മി നികത്തുന്നതിനുള്ള കേന്ദ്രസർക്കാർ ഗ്രാന്റിന്റെ (PDRD) മൂന്നാം പ്രതിമാസ ഗഡുവായ 9,871 കോടി രൂപ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് ചൊവ്വാഴ്ച 17 സംസ്ഥാനങ്ങൾക്ക് അനുവദിച്ചു.
മൂന്നാം ഗഡു അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ആകെ 29, 613 കോടി രൂപ കൈമാറി.
ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം PDRD ഗ്രാന്റ് അനുവദിക്കുന്നത്. സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ കമ്മി നികത്തുന്നതിന് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി പ്രതിമാസ തവണകളായിഗ്രാന്റ് അനുവദിക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ 17 സംസ്ഥാനങ്ങൾക്ക് PDRD ഗ്രാന്റ് ശുപാർശ ചെയ്തിട്ടുണ്ട്.
15-ാമത് ധനകാര്യ കമ്മീഷൻ 2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ PDRD ഗ്രാന്റ് ശുപാർശ ചെയ്തു. 12 പ്രതിമാസ തവണകളായി ഗ്രാന്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കും.
മൂന്നാം ഗഡുവായി കേരളത്തിന് 1657.58 കോടി രൂപ ലഭിച്ചു.സംസ്ഥാനത്തിന് ഇതുവരെ ലഭിച്ച ആകെ തുക (2021 ഏപ്രിൽ-ജൂൺ) 4972.74 കോടി രൂപയാണ്.
PDRD ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക്
|
(Release ID: 1725608)
Visitor Counter : 278