ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന ദീപാവലി വരെ നീട്ടി.

Posted On: 08 JUN 2021 5:23PM by PIB Thiruvananthpuram



ന്യൂ ഡൽഹി ,ജൂൺ 08 ,2021

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട്  പ്രധാൻ മന്ത്രിഗരിബ് കല്യാൺ അന്ന യോജന (പിഎംജികെ വൈ  -3) ദീപാവലി വരെ നീട്ടാനുള്ള തീരുമാനം പ്രഖാപിച്ചിരുന്നു. ഇതിനർത്ഥം 2021 നവംബർ വരെ 80 കോടിയിലധികം ആളുകൾക്ക് ഓരോ മാസവും നിശ്ചിത അളവിൽ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നത് തുടരും എന്നാണ് ..2021 ജൂൺ 7  വരെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 36 സംസ്ഥാനങ്ങൾക്കുംകേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി  69 എൽ‌എം‌ടി സൗജന്യ ഭഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട് .കേരളം ഉൾപ്പെടെയുള്ള 13 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും  2021 മെയ്-ജൂൺ മാസങ്ങളിലെ മുഴുവൻ വിഹിതവും എടുത്തു കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും /കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി സുഗമമായ  ധാന്യവിതരണം ഉറപ്പാക്കുന്നതിന് എഫ്സി‌ഐ രാജ്യത്തുടനീളം ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു.ഭക്ഷ്യ സബ്സിഡിയും അന്തർസംസ്ഥാന ഗതാഗതവും ഉൾപ്പെടെയുള്ള വിതരണത്തിന്റെ മുഴുവൻ ചെലവുകളും  ഭാരത  സർക്കാരാണ് വഹിക്കുന്നത് .ഭക്ഷ്യധാന്യങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ സംസ്ഥാന ,കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകളേയും    ബോധവൽക്കരിക്കുകയും ചെയ്യുന്നു . പദ്ധതി പ്രകാരം, എൻ‌എഫ്‌എസ്‌എയുടെ പരിധിയിൽ വരുന്ന ഗുണഭോക്താക്കളായ ഓരോരുത്തർക്കും  പ്രതിമാസം 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്.. 

IE


(Release ID: 1725382) Visitor Counter : 283