ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പുതിയ വിവരങ്ങള്‍
Posted On:
08 JUN 2021 9:00AM by PIB Thiruvananthpuram
63 ദിവസത്തിനുശേഷം രാജ്യത്ത് പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 86,498 പേര്‍ക്ക്; 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് 13,03,702 ആയി.
കഴിഞ്ഞ 24 മണിക്കൂറില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 97,907-ന്റെ കുറവ്.
രാജ്യത്ത് ഇതുവരെ ആകെ രോഗമുക്തരുടെ എണ്ണം 2,73,41,462.
കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായത് 1,82,282 പേര്‍.
തുടര്‍ച്ചയായ 26-ാം ദിവസവും പ്രതിദിന രോഗമുക്തര്‍ പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍.
രോഗമുക്തി നിരക്ക് വര്‍ധിച്ച് 94.29% ആയി.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 5.94% ആണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.62%, തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പത്തു ശതമാനത്തില്‍ താഴെ.
പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു- ആകെ നടത്തിയത് 36.8 കോടി പരിശോധനകള്‍.
ദേശീയതലത്തില്‍ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതിനകം നല്‍കിയത് 23.61 കോടി ഡോസ് വാക്‌സിന്‍.
***
(Release ID: 1725233)
Visitor Counter : 230
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada