പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു


18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും കേന്ദ്ര ഗവൺമെന്റ് സൗജന്യ വാക്സിൻ നൽകും :പ്രധാനമന്ത്രി

സ്വംസ്ഥാനങ്ങളുടെ 25 % വാക്സിനേഷൻ കേന്ദ്ര ഗവൺമെന്റ് ഏറ്റെടുക്കും : പ്രധാനമന്ത്രി

വാക്സിൻ ഉൽ‌പാദകരുടെ മൊത്തം ഉൽപാദനത്തിന്റെ 75 ശതമാനം കേന്ദ്ര ഗവൺമെന്റ് വാങ്ങുകയും സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുകയും ചെയ്യും: പ്രധാനമന്ത്രി

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന ദീപാവലി വരെ നീട്ടി: പ്രധാനമന്ത്രി

80 കോടി ആളുകൾക്ക് എല്ലാ മാസവും സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നത് നവംബർ വരെ തുടരും: പ്രധാനമന്ത്രി

കൊറോണ, കഴിഞ്ഞ നൂറുവർഷത്തെ ഏറ്റവും മോശം വിപത്ത്: പ്രധാനമന്ത്രി

വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കും: പ്രധാനമന്ത്രി

വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കും: പ്രധാനമന്ത്രി

പുതിയ വാക്സിനുകളുടെ വികസന പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു

കുട്ടികൾക്കുള്ള വാക്‌സിനുകളും നേസൽ വാക്‌സിനും പരീക്ഷണ ഘട്ടത്തിൽ : പ്രധാനമന്ത്രി

വാക്സിനേഷനെക്കുറിച്ച് ആശങ്കകൾ സൃഷ്ടിക്കുന്നവർ ജനങ്ങളുടെ ജീവിതം വച്ച് കളിക്കുന്നു: പ്രധാനമന്ത്രി

Posted On: 07 JUN 2021 6:46PM by PIB Thiruvananthpuram

  മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും നടത്തി. 

കഴിഞ്ഞ നൂറുവര്‍ഷത്തെ ഏറ്റവും വലിയ വിപത്തും ആധുനിക ലോകത്ത് കാണാത്തതോ അനുഭവിക്കാത്തതോ ആയ മഹാമാരിയുമാണ് കോവിഡ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം പല മുന്നണികളിലായി മഹാമാരിയെതിരെ പോരാടി. പ്രതിരോധ കുത്തിവയ്പു തന്ത്രം പുനര്‍വിചിന്തനം ചെയ്യണമെന്നും മെയ് ഒന്നിന് മുമ്പ് നിലവിലുണ്ടായിരുന്ന സംവിധാനം തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പല സംസ്ഥാനങ്ങളും മുന്നോട്ട് വന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ചെയ്തിരുന്ന 25 ശതമാനം വാക്‌സിനേഷന്‍ പ്രതിരോധ കുത്തിവയ്പ്  ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നടപ്പാകും. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തും. ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും കേന്ദ്രഗവണ്‍മെന്റ് സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വാക്‌സിന്‍ ഉല്‍പാദകരുടെ മൊത്തം ഉല്‍പാദനത്തിന്റെ 75 ശതമാനം കേന്ദ്ര  ഗവണ്‍മെന്റ് വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യും. വാക്‌സിനുകള്‍ക്കായി ഒരു സംസ്ഥാന ഗവണ്മെന്റും  ഒന്നും ചെലവഴിക്കേണ്ടി വരില്ല. ഇതുവരെ, കോടിക്കണക്കിന് ആളുകള്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭിച്ചു. 18 വയസ്സിനു മുകളിലുള്ള വിഭാഗത്തെക്കൂടി ഇതിലേക്ക് ചേര്‍ക്കും.  എല്ലാ പൗരന്മാര്‍ക്കും കേന്ദ്ര  ഗവണ്‍മെന്റ് സൗജന്യ വാക്‌സിനുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

 സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം വാക്സിന്‍ നേരിട്ട് വാങ്ങുന്ന സംവിധാനം തുടരുമെന്ന് ശ്രീ മോദി അറിയിച്ചു. വാക്സിനുകളുടെ നിശ്ചിത വിലയേക്കാള്‍ 150 രൂപ സര്‍വീസ് ചാര്‍ജ് മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് സംസ്ഥാന ഗവണ്മെന്റുകൾ നിരീക്ഷിച്ച് ഉറപ്പു വരുത്തും.

 മറ്റൊരു പ്രധാന പ്രഖ്യാപനത്തില്‍, പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന ദീപാവലി വരെ നീട്ടാനുള്ള തീരുമാനം പ്രധാനമന്ത്രി അറിയിച്ചു.  നവംബര്‍ വരെ 80 കോടി പേർക്ക്  ഓരോ മാസവും നിശ്ചിത അളവില്‍ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നത് തുടരും. പകര്‍ച്ചവ്യാധിക്കാലത്ത്, ജനങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും സുഹൃത്തായി ഗവണ്‍മെന്റ് കൂടെ നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 ഏപ്രില്‍, മെയ് മാസങ്ങളിലെ കോവിഡ് രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം അഭൂതപൂര്‍വമായി വര്‍ദ്ധിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, ഗവണ്‍മെന്റിന്റെ എല്ലാ സംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ വിന്യസിച്ചു വെല്ലുവിളി നേരിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ഇത്രയധികം ആവശ്യകത ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് ശ്രീ മോദി പറഞ്ഞു.

 ആഗോളതലത്തില്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികളും രാജ്യങ്ങളും ആഗോള ആവശ്യത്തേക്കാള്‍ വളരെ കുറവണ് ഉല്‍പാദിപ്പിക്കുന്നതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു.  വിദേശത്ത് വികസിപ്പിച്ചു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യക്ക് വാക്‌സിനുകള്‍ ലഭിക്കാറുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കുത്തിവയ്പ ്ആരംഭിക്കാന്‍ പോലും കഴിയാത്ത അവസ്ഥയ്ക്ക് ഇത് എല്ലായ്‌പ്പോഴും കാരണമായി. ദൗത്യമായി ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നതിലൂടെഅഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ പ്രതിരോധ കുത്തിവയ്പ് എടുത്തുവരുടെ എണ്ണം 60 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി ഉയര്‍ത്തി. നാം വേഗത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു

എല്ലാ ആശങ്കകളും ഒഴിവാക്കി, കലര്‍പ്പില്ലാത്ത ലക്ഷ്യങ്ങളിലൂടെയും, വ്യക്തമായ നയത്തിലൂടെയും നിരന്തര കഠിനാധ്വാനത്തിലൂടെയും, കോവിഡിനായി ഒന്നല്ല, ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ടു വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ അവരുടെ കഴിവ് തെളിയിച്ചു.  ഇന്നുവരെ രാജ്യത്ത് 23 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

 ആയിരക്കണക്കിന് കോവിഡ് -19 കേസുകള്‍ ഉണ്ടായതോടെ വാക്‌സിന്‍ കര്‍മസേന രൂപീകരിച്ചതായും പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായങ്ങളില്‍ വാക്‌സിന്‍ കമ്പനികളെ സര്‍ക്കാര്‍ സാധ്യമായ എല്ലാ വഴികളിലും പിന്തുണച്ചിരുന്നുവെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. വലിയ പരിശ്രമവും കഠിനാധ്വാനവും മൂലം വരുംദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം വര്‍ദ്ധിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് ഏഴ് കമ്പനികള്‍ വ്യത്യസ്ത തരം വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.  മൂന്ന് വാക്സിനുകളുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടികള്‍ക്കുള്ള രണ്ട് വാക്‌സിനുകളെയും 'നാസല്‍ വാക്‌സിന്‍' പരീക്ഷണങ്ങളെയും കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു.

പ്രതിരോധ കുത്തിവയ്പു പ്രവര്‍ത്തനങ്ങളേക്കുറിച്ചു വിവിധ ഭാഗങ്ങളില്‍ നിന്നു വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും എന്തുകൊണ്ടാണ് കേന്ദ്രവണ്‍മെന്റ് എല്ലാം തീരുമാനിക്കുന്നത് എന്നും കൊറോണ കേസുകള്‍ കുറയാന്‍ തുടങ്ങിയപ്പോള്‍ ചിലര്‍ ചോദിച്ചു. ലോക്ക്ഡൗണ്‍ ഇളവുകളും കേസുകളുടെ വര്‍ധനവുംകൂടി യോജിച്ചു പോകില്ല. ജനുവരി 16 മുതല്‍ ഏപ്രില്‍ അവസാനം വരെ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി കൂടുതലായും കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലായിരുന്നു എല്ലാവര്‍ക്കും സൗജന്യ പ്രതിരോധ കുത്തിവയ്പ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു, ആളുകള്‍ അവരുടെ ഊഴം വരുമ്പോള്‍ കുത്തിവയ്പ് എടുക്കുന്നതില്‍ അച്ചടക്കം കാണിച്ചു. പ്രതിരോധ കുത്തിവയ്പ്പ് വികേന്ദ്രീകരിക്കണമെന്ന ആവശ്യങ്ങള്‍ക്കിടയിലും ചില പ്രായക്കാര്‍ക്കുള്ള മുന്‍ഗണന സംബന്ധിച്ച തീരുമാനം ഉണ്ടായി. പലതരം സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ചില മാധ്യമങ്ങള്‍ അതിനെ പ്രചാരണമായി കണക്കാക്കുകയും ചെയ്തു.

 പ്രതിരോധ കുത്തിവയ്പ്പിനെതിരെ അഭ്യൂഹങ്ങള്‍ പരത്തുന്ന ആളുകള്‍ക്കു പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ ജനങ്ങളുടെ ജീവിതം  വച്ചു കളിക്കുകയാണെന്നും അവര്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

......

 



(Release ID: 1725159) Visitor Counter : 367