ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19  ഏറ്റവും പുതിയ വിവരങ്ങൾ.

Posted On: 07 JUN 2021 9:20AM by PIB Thiruvananthpuram


ന്യൂഡൽഹി , ജൂൺ 07,2021

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1 ലക്ഷം പ്രതിദിന  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, കേസുകളുടെ എണ്ണം 61 ദിവസത്തെ   ഏറ്റവും താഴ്ന്ന നിലയിൽ

 രാജ്യത്ത്  ചികിത്സയിൽ ഉള്ളവരുടെ എണ്ണം 15 ലക്ഷത്തിൽ താഴെ; നിലവിൽ  14,01,609 രോഗികൾ.

 കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 76,190 കുറവ്

 രാജ്യമെമ്പാടുമായി 2,71,59,180 പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി

1,74,399 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി

തുടർച്ചയായ 25 - മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതൽ

 ദേശീയതലത്തിലെ രോഗമുക്തി നിരക്ക്  93.94% ആയി ഉയർന്നു

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്  6.21%

  പ്രതിദിന രോഗ സ്ഥിരീകരണ  6.34%; തുടർച്ചയായ 14 -മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

 കോവിഡ് പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു ; 36.6 കോടി പരിശോധനകൾ ഇതുവരെ നടത്തി

 ദേശീയ വാക്‌സിനേഷൻ യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി 23.27 കോടി വാക്സിൻ ഡോസുകൾ നൽകി 



(Release ID: 1725017) Visitor Counter : 167