ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19  വാക്‌സിനേഷൻ പുതിയ വിവരങ്ങൾ

Posted On: 05 JUN 2021 12:13PM by PIB Thiruvananthpuram

 



24 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി.
1 .65 കോടി ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും  കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാണ്.


ന്യൂ ഡൽഹി, ജൂൺ 05 , 2021

posted by പി ഐ ബി കൊച്ചി

 

സ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്രസർക്കാർ  രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്  യജ്ഞത്തിന് പിന്തുണ നൽകി വരികയാണ്.  ഇത് കൂടാതെ സ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരിട്ട് വാക്സിൻ സംഭരിക്കാൻ വേണ്ട സഹായങ്ങളും കേന്ദ്ര സർക്കാർ  നൽകി വരുന്നു. മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ,പ്രതിരോധ കുത്തിവയ്പ്പ് എന്നിവയിൽ ഊന്നി  പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ തന്ത്രങ്ങളിൽ നേടും തൂണെന്നു പറയാവുന്നത്  പ്രതിരോധ കുത്തിവയ്പ്പാണ്.

ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതൽ ആരംഭിച്ചു. ഈ ഘട്ടത്തിൽ, എല്ലാ മാസവും, കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരമുള്ള വാക്സിനുകളുടെ 50% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ, സംസ്ഥാന ഗവണ്മെന്റുകൾക്ക് സൗജന്യമായി നൽകുന്നത് തുടരും.

കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 24 കോടിയിലധികം വാക്സിൻ ഡോസുകൾ (24,30 ,09 ,080) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിയിട്ടുണ്ട്.

ഇതിൽ പാഴായതുൾപ്പടെ 22 ,65 ,08 ,508  ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).

1 .65  കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ (1 ,65 ,00 ,572 ) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

IE


(Release ID: 1725010) Visitor Counter : 206