ധനകാര്യ മന്ത്രാലയം

ആദായനികുതി വകുപ്പിന്റെ പുതിയ, നികുതിദായക സൗഹൃദ ഇ-ഫയലിംഗ് പോര്‍ട്ടലിന് 2021 ജൂണ്‍ 7 ന് സമാരംഭം കുറിയ്ക്കും


നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നു

സൗജന്യമായി ആദായനികുതി റിട്ടേണുകള്‍ (ഐ.ടി.ആര്‍) തയാറാക്കല്‍ സംവേദനാത്മക സോഫ്റ്റ്‌വെയറും ലഭ്യമാകും

നികുതിദായകരുടെ സഹായത്തിനായി പുതിയ കോള്‍ സെന്ററും

Posted On: 05 JUN 2021 8:36PM by PIB Thiruvananthpuram

ആദായനികുതി വകുപ്പ് അതിന്റെ പുതിയ ഇ-ഫയലിംഗ് പോര്‍ട്ടലായ  www.incometax.gov.in    ന് 2021 ജൂണ്‍ 7 ന് സമാരംഭിക്കും. നികുതിദായകര്‍ക്ക് സൗകര്യങ്ങളും അവര്‍ക്ക് ആധുനികവും തടസ്സമില്ലാത്തതുമായ ഇടപഴകലും പ്രദാനം ചെയ്യുകയാണ് പുതിയ ഇ-ഫയലിംഗ് പോര്‍ട്ടലിന്റെ ഉദ്ദേശ്യം. പുതിയ പോര്‍ട്ടലിന്റെ ചില പ്രത്യേകതകള്‍ താഴെ വിശദീകരിക്കുന്നു


- നികുതിദായകര്‍ക്ക് ധ്രുതഗതിയില്‍ അധികഫണ്ട് തിരിച്ചു(റീഫണ്ടുകള്‍) നല്‍കുന്നതിനായി ആദായനികുതി റിട്ടേണ്‍സ് (ഐ.ടി.ആര്‍) ഉടനടി കാര്യക്രമം ചെയ്യുന്നതിനായി സംയോജിപ്പിച്ചതാണ് പുതിയ നികുതിദായക സൗഹൃദ പോര്‍ട്ടല്‍;
- നികുതിദായകന് തുടര്‍നടപടികള്‍ക്ക് വേണ്ടി എല്ലാ ഇടപെടലുകളും അപ്‌ലോഡുകളും തീര്‍പ്പാക്കാത്ത പ്രവര്‍ത്തനങ്ങളും ഒരൊറ്റ ഡാഷ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും;


-തുടക്കത്തില്‍ ഐ.ടി.ആര്‍ 1, 4 (ഓണ്‍ലൈനും, ഓഫ്‌ലൈന്‍നും), ഐ.ടി.ആര്‍ 2 (ഓഫ്‌ലൈന്‍) എന്നിവയ്ക്ക് വേണ്ടി നികുതിദായകരെ സഹായിക്കുന്നതിനായി സംവേദനാത്മക ചോദ്യങ്ങള്‍ക്കൊപ്പം സൗജന്യമായി ഐ.ടി.ആര്‍ തയാറാക്കല്‍ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കും; ഐ.ടി.ആര്‍ 3, 5, 6, 7 തയാറാക്കാനുള്ള സൗകര്യം പിന്നീടും ലഭ്യമാക്കും;


- നികുതിദായകര്‍ക്ക് തങ്ങളുടെ ഐ.ടി.ആര്‍ മുന്‍കൂട്ടി ഫയല്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ശമ്പളം, വീട് ആസ്തി, വ്യാപാരം/പ്രൊഫഷന്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിന്റെ ചില വിവരങ്ങളും തങ്ങളുടെ രൂപരേഖയും സജീവമായി മുന്‍കൂട്ടി സമകാലികമാക്കാന്‍ കഴിയും. ടി.ഡി.എസ്, എസ്.എഫ്.ടി സ്‌റ്റേറ്റ്‌മെന്റുകള്‍ അപ്‌ലോഡ് ചെയ്തതിനുശേഷം ശമ്പള വരുമാനം, പലിശ, ലാഭവിഹിതം, മൂലധന നേട്ടങ്ങള്‍ എന്നിവയോടൊപ്പം നടത്തിയ പ്രീഫൈലിംഗിന്റെ വിശദമായ പ്രാപ്തത ലഭ്യമാകും (അവസാന തീയതി 2021 ജൂണ്‍ 30 ആണ്);
-നികുതിദായകരുടെ ചോദ്യങ്ങളോട് ഉടനടി പ്രതികരിക്കുന്നതിന് നികുതിദായകര്‍ക്ക് സഹായകരമായി പുതിയ കോള്‍ സെന്റര്‍. വിശദമായ പതിവുചോദ്യങ്ങള്‍, ഉപയോക്ത മാനുവലുകള്‍, വീഡിയോകള്‍, ചാറ്റ്‌ബോട്ട് / ലൈവ് ഏജന്റ് എന്നിവയും ലഭ്യമാക്കും;


- ആദായനികുതി ഫോമുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനരീതികള്‍, നികുതി പ്രൊഫഷണലുകളെ ചേര്‍ക്കല്‍, മുഖമില്ലാത്ത പരിശോധനയിലോ അപ്പീലുകളിലോ ഉള്ള അറിയിപ്പുകള്‍ക്ക് പ്രതികരണങ്ങള്‍ സമര്‍പ്പിക്കുക എന്നിവയും ലഭ്യമാകും.


നികുതിദായകരുടെ അസൗകര്യം ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ നികുതി ഗഡു തീയതിക്ക് ശേഷം 2021 ജൂണ്‍ 18 ന് പുതിയ നികുതി ഒടുക്കല്‍ സംവിധാനം ആരംഭിക്കുമെന്ന് വ്യക്തമാക്കുന്നു. നികുതിദായകര്‍ക്ക് വിവിധ സവിശേഷതകളില്‍ പരിചയം സാദ്ധ്യമാക്കുന്നതിനായി പുതിയ പോര്‍ട്ടലിന്റെ പ്രാഥമിക സമാരംഭം കുറിച്ചയുടന്‍ തന്നെ മൊബൈല്‍ ആപ്പും പുറത്തിറക്കും. പുതിയ സംവിധാനവുമായി പരിചയമാകാന്‍ കുറച്ച് സമയം എടുക്കും, അതുകൊണ്ട് പുതിയ പോര്‍ട്ടല്‍ സമാരംഭിച്ചതിന് ശേഷമുള്ള പ്രാരംഭകാലയളവിലേക്ക് എല്ലാ നികുതിദായകരുടെയും/പങ്കാളികളുടെയും ക്ഷമയ്ക്കായി വകുപ്പ് അഭ്യര്‍ത്ഥിക്കുന്നു, ഈ സുപ്രധാനമായി പരിവര്‍ത്തനത്തോടെ മറ്റ് പ്രവര്‍ത്തനങ്ങളും പുറത്തിറക്കും. നികുതിദായകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും സുഗമമായ പ്രവര്‍ത്തനവഴക്കം നല്‍കുന്നതിനുള്ള പ്രത്യക്ഷനികുതിവകുപ്പിന്റെ മറ്റൊരു മുന്‍കൈയാണിത്.


(Release ID: 1724844) Visitor Counter : 255