വനിതാ, ശിശു വികസന മന്ത്രാലയം
ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ്, 2015ന് കീഴില്‍ നിര്‍ബന്ധമാക്കിയ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് കോവിഡ് മഹമാരിദോഷമായി ബാധിച്ച കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കാന്‍ വനിതാ-ശിശു വികസന മന്ത്രാലയം സംസ്ഥാനങ്ങളോട് / കേന്ദ്രഭരണപ്രദേശങ്ങളോട് നിര്‍ദ്ദേശിച്ചു.
ദുരിതത്തിലായ കുട്ടികളുടെ മികച്ച താല്‍പ്പര്യത്തിനായി സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണപ്രദേശങ്ങള്‍ സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക തയാറാക്കി
പോസ്റ്റഡ് ഓണ്‍:
03 JUN 2021 6:19PM by PIB Thiruvananthpuram
ജുവനൈല്‍ ജസ്റ്റീസ് ആക്ട്-2015 ന് കീഴില്‍ നിര്‍ബന്ധമാക്കിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കാവിഡ് പ്രതികൂലമായി ബാധിച്ച കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്താന്‍ വനിതാ-ശിശു വികസന മന്ത്രാലയം സംസ്ഥാനങ്ങളോട് / കേന്ദ്രഭരണപ്രദേശങ്ങളോട് നിര്‍ദ്ദേശിച്ചു. അത്തരം കുട്ടികളെ ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള പദ്ധതികളുടെയും പരിപാടികളും ലഭ്യമാക്കികൊണ്ട് സുരക്ഷാവലയത്തിനുള്ളില്‍ കൊണ്ടുവരുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രഭരണപ്രദേശ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും എഴുതിയ കത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി ശ്രീ രാംമോഹന്‍ മിശ്ര നിര്‍ദ്ദേശിച്ചു.
ഈ മഹമാരിയുടെ കാലത്ത് ശ്രദ്ധയോടെയുള്ള ആസൂത്രണത്തോടെ അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ട വിഭവങ്ങള്‍ വേഗത്തിലെത്തിക്കാനായി കുട്ടികളുടെ മികച്ച താല്‍പ്പര്യവും ആവശ്യങ്ങളും വിഭവഭൂപടവും ഉറപ്പാക്കുകയുംവേണം. ദുരിതത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വേണ്ട ഉറപ്പുകള്‍ ലഭ്യമാക്കുന്നതിനായി എല്ലാതലത്തില്‍പ്പെട്ട പങ്കാളികളും ബന്ധപ്പെട്ട ഗവണ്‍മെന്റ് വകുപ്പുകളും പരിശ്രമങ്ങള്‍ നടത്തണം. ദുരിതത്തിലകപ്പെട്ട ഒരുകുട്ടിയും സുരക്ഷാവലയത്തില്‍ നിന്നും വഴുതിപ്പോകുന്നില്ലെന്ന് ഉറപ്പാക്കണം
സംസ്ഥാനങ്ങളോടും/ കേന്ദ്രഭരണപ്രദേശങ്ങളോടും ഇനിപ്പറയുന്ന നടപടികള്‍ സ്വീകരിക്കാന്‍ആവശ്യപ്പെട്ടു:
1. കുട്ടികളെ കണ്ടെത്തലും രൂപരേഖ തയാറാക്കലും
എ. ഔട്ട്‌റീച്ച് സര്‍വേ മുതലായവയിലൂടെ ദുരിതത്തിലുള്ള കുട്ടികളെ കണ്ടെത്തുക.
ബി. അവരുടെ പ്രത്യേക ആവശ്യങ്ങളോടെ ഓരോ കുട്ടികളുടെയും വിവരങ്ങളും രൂപരേഖയും തയാറാക്കുക. ജെ.ജെ. ആക്ട് 2015ല്‍ പറഞ്ഞിട്ടുള്ളതുപോലെ ഈ വിവരങ്ങള്‍ രഹസ്യവും സുരക്ഷിതവുമായി അധികാരികള്‍ സൂക്ഷിക്കണം.
സി. എല്ലാ വിവരങ്ങളും ഇന്ത്യാ ഗവണ്‍മെന്റിന്റെ ട്രാക്ക് ചൈല്‍ഡ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തുവെന്ന് ഉറപ്പുവരുത്തുക.
2. ശ്രദ്ധയും സംരക്ഷണവും
എ) ശിശുക്ഷേമ സമിതികളുടെയും ചൈല്‍ഡ് ലൈനിന്റേ(1098)യും വിശദാംശങ്ങൾ ആശുപത്രികളിലെ റിസപ്ക്ഷനുകളിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും പരസ്യപ്പെടുത്തുക.
ബി) ബാലവേല, ബാലവിവാഹം, കുട്ടികളുടെ കടത്തല്‍, നിയമവിരുദ്ധ ദത്തെടുക്കല്‍ തുടങ്ങി കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിലവിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കാന്‍ പോലീസിനെ ഉഷാറാക്കുക.
സി) അപകടത്തിലുള്ള കുട്ടികളുടെ വിവരങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളും നിരന്തര നിരീക്ഷണത്തിനുമായി പരിപാലിക്കുക.
ഡി) കുട്ടികള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ കുടിശികയുള്ള വായ്പകള്‍/മാതാപിതാക്കളുടെ മറ്റ് ബാദ്ധ്യതകള്‍ എന്നിവയില്‍ തട്ടിക്കഴിക്കാതിരിക്കുന്നത് ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.
3. അടിയന്തിര പരിരക്ഷണവും പുനരധിവാസവും
എ) എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കുട്ടികളെ ശ്രദ്ധിക്കുന്നതിന് രോഗികളുടെ വിശ്വസ്തരായ ആളുകളെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കാം.
ബി) നിലവിലുള്ള ശിശുപരിരക്ഷണ സൗകര്യങ്ങളിലൂടെ ശിശു സംരക്ഷണ പദ്ധതികള്‍ക്ക് കീഴില്‍ താല്‍ക്കാലികമായ കുട്ടികളുടെ പുനരധിവാസം ഉടന്‍ തന്നെ ഉറപ്പുവരുത്തുക.
സി) എല്ലാ ജില്ലാകളിലും ആവശ്യത്തിന് പീഡിയാട്രിക് ഗര്‍ഭസ്ഥശിശു പരിരക്ഷ ഉറപ്പാക്കണം
4. ശിശു സംരക്ഷണ സ്ഥാപനങ്ങിലൂടെയുള്ള സ്ഥാപന പിന്തുണ
എ) കുട്ടികളുടെ നല്ലതിനുവേണ്ടി ഗവണ്‍മെന്റിന്റെ പിന്തുണയോടെയുള്ളതായാലും മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്നതായാലൂം എല്ലാ ശിശു പരിരക്ഷണ സ്ഥാപനങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റുമായി യോജിച്ചുകൊണ്ട് ഗുണനിലവാരം ഉറപ്പാക്കാനായി പ്രത്യേക പരിശോധന നടത്തുക.
ബി) വൃത്തിയും ശൃദ്ധിയുമുള്ള ജീവിതസാഹചര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും ഗുണനിലവാരമുള്ള ഭക്ഷണവും സുരക്ഷയും എല്ലാ കുട്ടികള്‍ക്കും എല്ലാ സി.സി.ഐകളും ഉറപ്പുവരുത്തണം.
സി)കോവിഡ് ബാധിച്ചിട്ടുള്ള കുട്ടികള്‍ ഐസൊലേഷന് വേണ്ട ആവശ്യമായ സൗകര്യങ്ങള്‍ എല്ലാ സി.സി.ഐകളും തയാറാക്കണം.
ഡി) സി.സി.ഐകള്‍ സന്ദര്‍ശിക്കാനും കുട്ടികളുമായി ആശയവിനിമയം നടത്താനും ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍മാരുടെ ഒരു പട്ടിക തയാറാക്കണം.
ഇ) തീവ്രദുഖത്തിലുള്ള കുട്ടികള്‍ക്ക് വേണ്ട പരിചരണവും പിന്തുണയും നല്‍കുന്നതിനായി വിദഗ്ധരോ അല്ലെങ്കില്‍ സൈക്കോളജിസ്റ്റുകളുടെ ഒരു ഹെല്‍പ്പ്‌ലൈന്‍ തുടങ്ങണം.
5. ജില്ലാ മജിസ്‌ട്രേറ്റിന്റെയൂം ജില്ലാ ഭരണകൂടി രക്ഷകര്‍തൃത്വത്തിന്റെയും പങ്ക്
എ) കോവിഡ് മോശമായി ബാധിച്ച് ദുരിതത്തിലായ കുട്ടികളുടെ രക്ഷകര്‍തൃത്വം ജില്ലാ മസിസ്‌ട്രേറ്റിനായിരിക്കും.
ബി) ജെ.ജെ. ആക്ട് 2015ല്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ ആ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റ് വേണ്ട ശ്രമം നടത്തണം.
സി) കുട്ടികളുടെ ആവശ്യത്തെക്കുറിച്ച്മനസിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും എല്ലാ നേട്ടങ്ങളും ബാധിച്ച കുട്ടികളില്‍ എത്തുന്നുവെന്നത് ഉറപ്പാക്കാനുമായി ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെ ഒരു കര്‍മ്മസേന രൂപീകരിക്കണം.
ഡി) തങ്ങള്‍ കണ്ടെത്തുന്ന ദുരിതത്തിലായ കുട്ടികളെക്കുറിച്ച് ശിശുക്ഷേമ സമിതിയേയോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനേയോ അറിയിക്കാന്‍ എല്ലാ സിവില്‍ സമൂഹ സംഘടനകളോടും നിര്‍ദ്ദേശിക്കണം.
ഇ) കുട്ടികള്‍ക്ക് കുടുംബത്തിന്മേലുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ സ്വത്തുകള്‍/പൂര്‍വ്വീക സ്വത്തുകള്‍ എന്നിവ വില്‍ക്കുകയോ കുട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തണം.
6. സി.സി.ഐകള്‍ വഴിയുള്ള സ്ഥാപന പിന്തുണ
എ) മറ്റാരു പരിചരിക്കാനില്ലാത്ത മാതാ-പിതാക്കള്‍ കോവിഡ് മൂലം അസുഖബാധിതരായ കുട്ടികള്‍ക്ക് സി.സി.ഐകള്‍ താല്‍ക്കാലിക പ്രവേശനം നല്‍കണം.
ബി) നേരത്തെയുള്ള കുട്ടികളുടെ പുനരവധിവാസം ശരിയായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരുടെ ഒരു ടീം ജില്ലയിലെ സി.സി.ഐകളില്‍ നിരന്തരം പരിശോധന നടത്തണം.
7. പോലീസ്
എ) കുട്ടികളുടെ നിയമവിരുദ്ധമായ ദത്തെടുക്കല്‍, ബാലവിവാഹം, ബാലവേല അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് ടീം ശ്രദ്ധയോടെയിരിക്കണം.
ബി) സാമൂഹികമാദ്ധ്യമങ്ങളിലൂടെ ദത്തെടുക്കല്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ കേസുകളും പരിശോധിക്കുകയും അവര്‍ കുറ്റക്കാരാണെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുകയും വേണം.
സി) പോലീസിന്റെ രാത്രി പരിശോധനകള്‍ക്കിടയിലും ബിറ്റിനിടയിലും സി.സി.ഐകളിലും ദുരിതബാധിതരായ പ്രധാനകേന്ദ്രങ്ങളിലും അപകടത്തിലുള്ള കുട്ടികളെ താമസിപ്പിച്ചിരിക്കുന്നിടത്തും പോലീസിന്റെ ശ്രദ്ധയുണ്ടാകണം.
8. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍/നഗരതദ്ദേശസ്ഥാപനങ്ങള്‍
എ) പഞ്ചായത്ത് തലത്തിലുള്ള ശിശുസംരക്ഷണ കമ്മിറ്റികള്‍ ദുരിതത്തിലുള്ള കുട്ടികളെ കണ്ടെത്തുകയും ജില്ലാ ഭരണകൂടത്തെ / ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളെ അറിയിക്കുകയും വേണം.
ബി) അത്തരം കുട്ടികള്‍ക്കുള്ള പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ അറിയിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാനുമായി ജില്ലാ മജിസ്‌ട്രേറ്റ് നടപടി സ്വീകരിക്കണം.
9. വിദ്യാഭ്യാസം
എ) എല്ലാ' അനാഥകുട്ടികള്‍ക്കും ഗവണ്‍മെന്റ് ഡേ സ്‌കൂളുകള്‍/അല്ലെങ്കില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലൂടെ വിദ്യാഭ്യാസം ഉറപ്പാക്കണം.
ബി) കുട്ടിയുടെ പ്രത്യേക ആവശ്യപ്രകാരം ആര്‍.ടി.ഇ വകുപ്പ് 12(1) പ്രകാരം അവനെ/അവളെ സമീപത്തുള്ള സ്വകാര്യ സ്‌കൂളിലും ചേര്‍ക്കാം.
സി) യോഗ്യരായ അനാഥകുട്ടികളെ നിലവലുള്ള കേന്ദ്ര/സംസ്ഥാന ഗവണ്‍ മെന്റുകളുടെ സ്‌കോളര്‍ഷിപ്പുകളില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകണം.
ഡി) തൊഴില്‍ പരിശീലനം ആവശ്യമായി വരുമ്പോള്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ)ക്ക് കീഴിൽ ലഭ്യമാക്കാം.
10. കേന്ദ്ര ഗവണ്‍മെന്റിന്റെ ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴില്‍ പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി യോഗ്യരായ കുട്ടികള്‍ക്ക് ആരോഗ്യഇന്‍ഷ്വറന്‍സും ലഭ്യമാക്കാം.
***
( റിലീസ് ഐ.ഡി: 1724231)
സന്ദര്‍ശക കൗണ്ടര്‍ : 439