രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്കുമായി 11 എയർപോർട്ട് നിരീക്ഷണ റഡാറുകൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടു

Posted On: 03 JUN 2021 3:50PM by PIB Thiruvananthpuram


ന്യൂഡൽഹിജൂൺ 03, 2021

ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്കുമായി മോണോപൾസ് സെക്കൻഡറി നിരീക്ഷണ റഡാറുകളുള്ള 11 എയർപോർട്ട് നിരീക്ഷണ റഡാറുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം മുംബൈയിലെ മഹീന്ദ്ര ടെലിഫോണിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റംസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു.

വാങ്ങുകനിർമ്മിക്കുക’ (Buy & Make) വിഭാഗത്തിനു കീഴിലാണ് 323.47 കോടി രൂപ ചെലവുള്ള  സംഭരണം നടത്തുക റഡാറുകൾ സ്ഥാപിക്കുന്നത് എയർഫീൽഡുകൾക്ക് ചുറ്റുമുള്ള എയർ ഡൊമെയ്ൻ സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുകയും, ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും പറക്കൽ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും.

 കരാർ ഒപ്പിടുന്നത് ‘ആത്മ നിർഭാർ ഭാരത് അഭിയാൻ’ പദ്ധതിക്ക് കീഴിൽ ഗവണ്മെന്റ് കൈവരിച്ച ഒരു നേട്ടവും, അത് വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളുടെ പൂർത്തീകരണവും ആണ്. സാങ്കേതികവിദ്യനൈപുണ്യവികസനംതദ്ദേശീയ ഉൽപാദനം എന്നിവ സ്വാംശീകരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.
 

 

RRTN/SKY



(Release ID: 1724119) Visitor Counter : 161