ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
മാതൃകാ കുടിയായ്‌മ നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Posted On:
02 JUN 2021 12:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം മാതൃകാ കുടിയായ്‌മ നിയമത്തിന് അംഗീകാരം നൽകി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് അയച്ചു കൊടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള കുടിയായ്‌മ നിയമങ്ങൾ ഉചിതമായ രീതിയിൽ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിർമ്മാണം നടത്തുകയോ ആകാം
രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാൻ ഇത് സഹായിക്കും, ഇത് അതിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും സഹായകമാകും.
രാജ്യത്ത് ഊർജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന വിപണി സൃഷ്ടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്‌ഷ്യം. . എല്ലാ വരുമാനക്കാർക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ഇത് സഹായിക്കും. ഭവന നിർമ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളെ സ്ഥാപനവൽക്കരിക്കാൻ മാതൃകാ കുടിയായ്മ നിയമം സഹായിക്കും.
വാടക ഭവന ആവശ്യങ്ങൾക്കായി ഒഴിഞ്ഞ വീടുകൾ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം സഹായിക്കും. വൻതോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തിന് ഇത് ഒരു ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
***
(Release ID: 1723675)
Visitor Counter : 273
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada