ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 54 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ; രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു; കഴിഞ്ഞ 24 മണിക്കൂർ 1.32 ലക്ഷം രോഗികൾ

പോസ്റ്റഡ് ഓണ്‍: 02 JUN 2021 9:49AM by PIB Thiruvananthpuram

ഇന്ത്യയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തിൽ താഴെ; നിലവിൽ 17,93,645 രോഗികൾ 

കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 1,01,875 കുറവ്

 ആകെ രോഗ മുക്തർ 2,61,79,085


 കഴിഞ്ഞ 24 മണിക്കൂറിൽ  2,31,456 പേർ  രോഗമുക്തി നേടി

 തുടർച്ചയായ ഇരുപതാം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ

രോഗമുക്തി നിരക്ക് ഉയർന്നു 90.80% ആയി


 പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്  നിലവിൽ 8.21%.

 പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  6.57%.
 തുടർച്ചയായ 9-മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

 

***


( റിലീസ് ഐ.ഡി: 1723598) സന്ദര്‍ശക കൗണ്ടര്‍ : 192