റെയില്‍വേ മന്ത്രാലയം

ചരക്ക് നീക്കത്തിൽ മെയ് മാസത്തിലെ ഏറ്റവും ഉയർന്ന അളവായ 114.8 MT റെയിൽ‌വേ വിതരണം ചെയ്തു

Posted On: 01 JUN 2021 3:05PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ 01, 2021

കോവിഡ് വെല്ലുവിളികൾക്കിടയിലും, ചരക്ക് നീക്കവുമായി ബന്ധപ്പെട്ട വരുമാനത്തിലും ലോഡിംഗിലും ഇന്ത്യൻ റെയിൽ‌വേ 2021 മെയ് മാസത്തിൽ ഉയർന്ന വളർച്ച നിലനിർത്തുന്നു. മെയ് മാസത്തിൽ ഇന്ത്യൻ റെയിൽവേ  എക്കാലത്തെയും ഉയർന്ന ചരക്ക് നീക്കം നടത്തി.

2021 മെയ് മാസത്തിൽ 114.8 MT ആണ് ലോഡ് ചെയ്തത്. 2019 മെയ് മാസത്തേക്കാൾ 9.7% കൂടുതലാണ് ഇത് (104.6 MT). ചരക്ക് ലോഡിംഗിൽ നിന്ന് 2021 മെയ് മാസത്തിൽ ഇന്ത്യൻ റെയിൽ‌വേ 11,604.94 കോടി രൂപ വരുമാനം നേടി. വാഗണ്‍ തിരിവ് സമയം ഈ മാസത്തിൽ 26% മെച്ചപ്പെട്ടു.

ചരക്ക് നീക്കത്തെ വളരെ ആകർഷകമാക്കുന്നതിന് ഇന്ത്യൻ റെയിൽ‌വേയിൽ നിരവധി ഇളവുകളും പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ 18 മാസത്തിനിടയിൽ ചരക്ക് വേഗത ഇരട്ടിയായി. ഇത് എല്ലാ ഗുണഭോക്താക്കളുടേയും ചെലവ് ലാഭിക്കുന്നു. എല്ലാ മേഖലകളിലും കാര്യക്ഷമതയും പ്രകടനവും മെച്ചപ്പെടുത്താനുള്ള അവസരമായി ഇന്ത്യൻ റെയിൽ‌വേ കോവിഡ്-19നെ പ്രയോജനപ്പെടുത്തുന്നു. 

 

RRTN/SKY

 

****

 



(Release ID: 1723431) Visitor Counter : 137