സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

രാജ്യത്തെ ഖാദി തൊഴിലാളികൾക്ക് ഗുണകരമായി രണ്ടാം അടച്ചിടൽ കാലത്തും ലഭിച്ചത് 45 കോടി രൂപയുടെ ഗവൺമെന്റ് ഓർഡറുകൾ 

Posted On: 29 MAY 2021 1:45PM by PIB Thiruvananthpuram

 

 

ന്യൂ ഡെൽഹി , മെയ് 29 ,2021 

 

 

 

 കോവിഡ്  മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്തെ ഭൂരിഭാഗം മേഖലകളും അടച്ചിടലിൽ തുടരുമ്പോൾ,  തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ  ഒരിക്കൽക്കൂടി മറികടക്കാൻ  ഇക്കാലത്തു ലഭിച്ച മികച്ച തൊഴിലവസരങ്ങൾ   രാജ്യത്തെ ഖാദി തൊഴിലാളികളെ  സഹായിച്ചിട്ടുണ്ട്. 

 

 

 ഈ വർഷം മാർച്ച് മുതൽ മേയ് വരെ രാജ്യത്തെ ഉത്പാദന സേവന മേഖലകൾക്ക് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോഴും 45 കോടി രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള ഓർഡർ  ആണ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനു (KVIC)  ലഭിച്ചത്. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് ഖാദി  തൊഴിലാളികൾക്ക്  സഹായം നൽകും 

 

 ഗിരി വർഗ്ഗ കാര്യമന്ത്രാലയം, ഇന്ത്യൻ റെയിൽവേ, എയർ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നാണ് ഈ ഓർഡർ ലഭിച്ചത്.

 

 രാജ്യത്തെ ഗിരിവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള പോളി ഖാദി തുണിത്തരങ്ങൾക്കു നൽകിയിരുന്ന ഓർഡർ 2021 ഏപ്രിലിൽ 8.46 ലക്ഷം മീറ്ററായി (20.60 കോടി രൂപ മൂല്യം )വർധിപ്പിച്ചിട്ടുണ്ട്.  6.38 ലക്ഷം മീറ്റർ തുണിക്ക് വേണ്ടി  ആയിരുന്നു നേരത്തെ KVIC യും ഗിരിവർഗ്ഗ കാര്യ മന്ത്രാലയവും തമ്മിൽ  ധാരണാപത്രം ഒപ്പുവച്ചിരുന്നത്  

 

 ഇതിനു സമാനമായി ഏപ്രിൽ-മെയ് കാലയളവിൽ റെയിൽവേ മന്ത്രാലയം 19.50 കോടി രൂപ മൂല്യമുള്ള ഓർഡറുകളും KVICയ്ക്ക് നൽകിയിട്ടുണ്ട് .

രാജ്യത്തെ നൂറോളം ഖാദി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, തൊഴിലാളികൾക്ക് പ്രേത്യേകിച്ചും ,പുതപ്പുകൾ, തൂവാലകൾ, കിടക്കവിരികൾ, ഫ്ലാഗ് ബാനറുകൾ, സ്പോഞ്ച് തുണിത്തരങ്ങൾ, ഡോസുതി കോട്ടൺ ഖാദി, കൊടിതോരണങ്ങളായി  ഉപയോഗിക്കുന്ന തുണിത്തരങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക്  ഇത് നേരിട്ട്  ഗുണം ചെയ്യും.

 2021 ജൂൺ ജൂലൈ കാലയളവിൽ സാമഗ്രികൾ വിതരണം ചെയ്യുന്നതാണ് 

 

ഇതിനു പുറമേ 

 തങ്ങളുടെ എക്സിക്യൂട്ടീവ്, ബിസിനസ് ക്ലാസ് അന്താരാഷ്ട്ര യാത്രക്കാർക്കായി 

4.19 കോടി രൂപ മൂല്യമുള്ള 1.10 ലക്ഷം അമേനിറ്റി കിറ്റുകൾ  എയർ ഇന്ത്യയും വാങ്ങും.

.

 രാജ്യത്തുടനീളമുള്ള

ചെറിയ ഗ്രാമീണ വ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന   

 ഖാദി ഹാൻഡ് സാനിറ്റൈസർ, ഖാദി മൊയ്‌സ്റ്ററൈസർ  ലോഷൻ, ഖാദി ലെമൺ ഗ്രാസ്  ഓയിൽ, ഖാദി ഹാൻഡ് മെയ്ഡ്സോപ്പ്, ഖാദി ലിപ് ബാം,റോസ് ഫേസ് വാഷ്, മറ്റ് അവശ്യഎണ്ണകൾ

 തുടങ്ങിയ പ്രീമിയം പ്രകൃതിദത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ അടങ്ങിയതാണ് ഖാദി അമിനിറ്റി കിറ്റുകൾ.

 

. അടച്ചിടൽ കാലത്ത്  രാജ്യത്തെ  ഖാദിത്തൊഴിലാളികൾക്ക്  പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വാശ്രയ ഭാരതം എന്ന സ്വപ്നം കൈവരിക്കാനുള്ള കമ്മീഷന്റെ  ശ്രമങ്ങൾക്ക്, ഈ മഹാമാരി കാലത്തും ലഭിക്കുന്ന ഇത്തരം വലിയ ഓർഡറുകൾ ശക്തി പകരുമെന്ന് KVIC ചെയർമാൻ ശ്രീ വിനയകുമാർ സക്സേന പ്രതീക്ഷ പ്രകടിപ്പിച്ചു

 

  അടച്ചിടൽ കാലത്ത് 

തങ്ങളുടെ തൊഴിലാളികൾക്ക്

തൊഴിലും, ജീവനോപാധികളും  ഉറപ്പാക്കുക എന്ന വലിയ വെല്ലുവിളിയാണ് KVIC നേരിടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു 

IE 


(Release ID: 1723070) Visitor Counter : 181