ആഭ്യന്തരകാര്യ മന്ത്രാലയം

പ്രധാനമന്ത്രി ശ്രീ മോദിയുടെ നേതൃത്വത്തില്‍ എഴുവര്‍ഷം പൂര്‍ത്തിയാക്കിയ കേന്ദ്ര ഗണ്‍മെന്റ് അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.


''വികസനം, സുരക്ഷ, പൊതുജനക്ഷേമം, നാഴിക്കല്ലായ പരിഷ്‌കാരങ്ങള്‍ എന്നിവയുടെ സമാനതകളില്ലാത്ത ഏകോപനത്തിന്റെ സവിശേഷമായ ഒരു ഉദാഹരണം മോദി ഗവണ്‍മെന്റ് അവതരിപ്പിച്ചു'' ശ്രീ അമിത് ഷാ പറഞ്ഞു.

''ഈ 7 വര്‍ഷംകൊണ്ട്, ശ്രീ മോദി ഒരു വശത്ത്, തന്റെ നിശ്ചയദാര്‍ഡ്യവും സമഗ്രവും ക്ഷേമപരവുമായ നയങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിക്കൊണ്ട് ദരിദ്രരുടെയും കര്‍ഷകരുടെയും നിരാലംബരായവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ താല്‍പര്യ പ്രധാനമായി നിലനിര്‍ത്തുകയും മറുവശത്ത്, തന്റെ ശക്തമായ നേതൃത്വത്തിലൂടെ ഇന്ത്യയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റുകയും ചെയ്തു''

''കഴിഞ്ഞ 7 വര്‍ഷമായി മോദിജിയുടെ സേവനത്തിലും അര്‍പ്പണബോധത്തിലും അചഞ്ചലമായ വിശ്വാസം നിരന്തരമായി രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്, അതിന് ഞാന്‍ ദേശവാസികള്‍ക്ക് മുന്നില്‍ തലവണങ്ങുന്നു''.

''മോദിജിയുടെ ദര്‍ശനാത്മക നേതൃത്വത്തിന്‍ കീഴില്‍ നമ്മള്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്ത്യയുടെ വികസന യാത്ര തടസ്സമില്ലാതെ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.'

Posted On: 30 MAY 2021 2:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് 7 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ''വികസനം, സുരക്ഷ, പൊതുക്ഷേമം, നാഴികകല്ലുകളായ പരിഷ്‌കാരങ്ങള്‍ എന്നിവയുടെ സമാനതകളില്ലാത്ത ഏകോപനത്തിന്റെ സവിശേഷമായ ഒരു ഉദാഹരണം മോഡി ഗവണ്‍മെന്റ് അവതരിപ്പിച്ചു'' ട്വീറ്റുകളുടെ പരമ്പരയില്‍ ശ്രീ അമിത് ഷാ ഇന്ന് പറഞ്ഞു.
''ഈ 7 വര്‍ഷംകൊണ്ട്, ശ്രീ മോദി ഒരു വശത്ത്, തന്റെ നിശ്ചയദാര്‍ഢ്യവും സമഗ്രവും ക്ഷേമപരവുമായ നയങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിക്കൊണ്ട് ദരിദ്രരുടെയും കര്‍ഷകരുടെയും നിരാലംബരായവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ താല്‍പര്യ പ്രധാനമായി നിലനിര്‍ത്തുകയും മറുവശത്ത്, തന്റെ ശക്തമായ നേതൃത്വത്തിലൂടെ ഇന്ത്യയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റുകയും ചെയ്തു'' കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.


''കഴിഞ്ഞ 7 വര്‍ഷങ്ങളായി മോദിജിയുടെ സേവനത്തിനും അര്‍പ്പണബോധത്തിനും രാജ്യത്തെ ജനങ്ങള്‍ നിരന്തരമായി അചഞ്ചലമായ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്, അതിന് ഞാന്‍ ദേശവാസികള്‍ക്ക് മുന്നില്‍ തലവണങ്ങുന്നു. മോദിജിയുടെ ദര്‍ശനാത്മക നേതൃത്വത്തിന്‍ കീഴില്‍ നമ്മള്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്ത്യയുടെ വികസനയാത്ര തടസ്സമില്ലാതെ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്''. ശ്രീ അമിത് ഷാ പറഞ്ഞു.

 

***



(Release ID: 1722921) Visitor Counter : 183