ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

സ്വകാര്യതാ അവകാശത്തെ ഗവണ്‍മെന്റ് ബഹുമാനിക്കുന്നു; ഒരു പ്രത്യേക സന്ദേശത്തിന്റെ ഉത്ഭവം വെളിപ്പെടുത്താന്‍ വാട്ട്സ്ആപ്പ് ആവശ്യപ്പെടുമ്പോള്‍ ആ അവകാശം ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല.


ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, രാഷ്ട്രത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, അല്ലെങ്കില്‍ ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യങ്ങളോ കുറ്റകൃത്യത്തിനു പ്രേരിപ്പിക്കലോ തടയുന്നതിനോ, അന്വേഷിക്കുന്നതിനോ അല്ലെങ്കില്‍ ശിക്ഷിക്കുന്നതിനോ, അല്ലെങ്കില്‍ ബലാത്സംഗം, ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു കുറ്റവുമായി ആ സന്ദേശം ബന്ധപ്പെട്ടിരിക്കുമ്പോള്‍ മാത്രമാണ് അത്തരം ആവശ്യകതകള്‍ ഉണ്ടാകുന്നത്.


സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ്

Posted On: 26 MAY 2021 5:35PM by PIB Thiruvananthpuram

 - ' സ്വകാര്യതയ്ക്കുള്ള അവകാശം' ഒരു മൗലികാവകാശമാണെന്ന് ഇന്ത്യാ ഗവണ്‍മെന്റ് തിരിച്ചറിയുന്നു, ഒപ്പം അത് പൗരന്മാര്‍ക്ക് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധവുമാണ്.

- ''എല്ലാ പൗരന്മാര്‍ക്കും സ്വകാര്യത അവകാശം ഉറപ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്, എന്നാല്‍ അതേ സമയം ക്രമസമാധാന പാലനവും ദേശീയസുരക്ഷ ഉറപ്പുവരുത്തലും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്''  കേന്ദ്രമന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

-  'ഇന്ത്യ നിര്‍ദ്ദേശിച്ച നടപടികളൊന്നും വാട്ട്സ്ആപ്പിന്റെ സാധാരണ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും സാധാരണ ഉപയോക്താക്കള്‍ക്ക് യാതൊരുവിധ പ്രത്യാഘാതവും ഉണ്ടാക്കില്ലെന്നും'' മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

- സ്ഥാപിതമായ എല്ലാ നിയമപരമായ നിര്‍ദ്ദേശങ്ങളുമനുസരിച്ച്, സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പെടെ ഒരു മൗലികാവകാശവും കേവലമല്ല, അത് ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയവുമാണ്. വിവരങ്ങളുടെ ആദ്യ സ്രഷ്ടാവുമായി ബന്ധപ്പെട്ട മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആവശ്യകതകള്‍ അത്തരമൊരു ന്യായമായ നിയന്ത്രണത്തിന്റെ ഉദാഹരണമാണ്.

 - മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ചട്ടം 4 (2) ആനുപാതികതയുടെ പരിശോധനവഴി വിലയിരുത്തുമ്പോള്‍ ആ പരിശോധനയും പാലിക്കപ്പെടുകയാണ്. കുറഞ്ഞ ഫലപ്രദമായ ബദല്‍ പ്രതിവിധി നിലവിലുണ്ടോ എന്നതാണ് ഈ പരിശോധനയുടെ മൂലക്കല്ല്.  മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, മറ്റ് പരിഹാരങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒരു സാഹചര്യത്തില്‍ മാത്രമേ വിവരങ്ങളുടെ തുടക്കം കണ്ടെത്തുകയുള്ളു. ഇത് അവസാനത്തെ നടപടിയായി മാറുന്നു. മാത്രമല്ല, നിയമം അനുവദിച്ച ഒരു പ്രക്രിയ അനുസരിച്ച് മാത്രമേ അത്തരം വിവരങ്ങള്‍ തേടാനാകൂ. അതുവഴി മതിയായ നിയമപരമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താം.


 നിയമം പൊതുതാല്‍പര്യങ്ങള്‍ പാലിക്കുന്നതിലാണ്

- ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ റൂള്‍ 4 (2) പ്രകാരം, വിവരങ്ങളുടെ ആദ്യ സ്രഷ്ടാവിനെ കണ്ടെത്തുന്നതിന് അത്തരമൊരു ഉത്തരവ് പാസാക്കുന്നത്, ഇന്ത്യയുടെ സമഗ്രതയും സുരക്ഷയും, പരമാധികാരവുമായി ബന്ധപ്പെട്ട കുറ്റം തടയല്‍, അന്വേഷണം, ശിക്ഷ മുതലായവയ്ക്കായാണ്. ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യം, ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവിന് ശിക്ഷിക്കപ്പെടാവുന്ന വിധം പൊതുക്രമത്തെ ബാധിക്കുന്ന കുറ്റങ്ങള്‍ക്കും ഇതു ബാധകമാണ്.

- ഇത്തരം കുറ്റകൃത്യങ്ങളിലേയ്ക്ക് നയിച്ച കുഴപ്പങ്ങള്‍ ആരാണ് ആരംഭിച്ചതെന്ന് കണ്ടെത്തി ശിക്ഷിക്കുക എന്നത് ഒരു പൊതുതാല്‍പര്യമാണ്. ആള്‍ക്കൂട്ടക്കൊല, കലാപം തുടങ്ങിയ കേസുകളില്‍ ആവര്‍ത്തിച്ചു വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് എങ്ങനെയാണ് എന്നതും അവയുടെ ഉള്ളടക്കവും ഇതിനകം തന്നെ പൊതുമണ്ഡലത്തില്‍ ഉള്ളതാണെന്നുത് നമുക്കു നിഷേധിക്കാനാവില്ല. അതിനാല്‍ ആരാണ് തുടങ്ങിവച്ചത് എന്നത് വളരെ പ്രധാനമാണ്.

തദ്ദേശീയ നിയമപ്രകാരമുള്ള ചട്ടങ്ങള്‍

- മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ചട്ടം 4 (2) ഒറ്റപ്പെടുത്തലിന്റെ അളവുകോലല്ല. വാട്ട്സ്ആപ്പില്‍ മാത്രമായി പരിമിതപ്പെടുത്താതെ വിവിധ പങ്കാളികളുമായും സമൂഹ മാധ്യമങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് നിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

- ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശം തുടങ്ങിവച്ച ആളെ കണ്ടെത്തുന്ന കാര്യത്തില്‍ ഇന്ത്യയുടെ ആവശ്യത്തോട് 2018 ഒക്ടോബറിന് ശേഷം വാട്സ്ആപ്പ് രേഖാമൂലം പ്രത്യേക എതിര്‍പ്പ് ഉന്നയിച്ചിട്ടില്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമയം നീട്ടാന്‍ അവര്‍ പൊതുവെ സമയം തേടിയിരുന്നുവെങ്കിലും കണ്ടെത്തല്‍ സാധ്യമല്ലെന്ന് ദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയില്ല.

- കൂടിയാലോചനയ്ക്കും നിയമങ്ങള്‍ നടപ്പിലാക്കിയതിനുശേഷവും മതിയായ സമയവും അവസരവും ലഭ്യമായിട്ടും, വാട്ട്സ്ആപ്പിന്റെ അവസാന നിമിഷത്തിലെ വെല്ലുവിളി, മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് തടയാനുള്ള നിര്‍ഭാഗ്യകരമായ ശ്രമമാണ്.

- ഇന്ത്യയില്‍ നടത്തുന്ന ഏതൊരു പ്രവര്‍ത്തനവും ഈ രാജ്യത്തെ നിയമത്തിന് വിധേയമാണ്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വാട്ട്സ്ആപ്പ് വിസമ്മതിക്കുന്നത് ഉറപ്പായും പരസ്യ എതിര്‍ത്തു നില്‍ക്കലാണ് എന്നതില്‍ ഒരുതരത്തിലുള്ള സംശയവുമില്ല.

- ഒരു അറ്റത്ത്, വാട്ട്സ്ആപ്പ് ഒരു സ്വകാര്യതാ നയം നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുന്നു; അതില്‍ വിപണി, പരസ്യ ആവശ്യങ്ങള്‍ക്കായി എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങള്‍ അവരുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി പങ്കിടും.

- മറുവശത്ത്, ക്രമസമാധാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും വ്യാജവാര്‍ത്തകളുടെ ഭീഷണി തടയുന്നതിനും ആവശ്യമായ മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിരസിക്കാന്‍ വാട്ട്സ്ആപ്പ് എല്ലാ ശ്രമങ്ങളും നടത്തുന്നു.

- തങങളുടെ പ്ലാറ്റ്‌ഫോമിലെ സന്ദേശങ്ങള്‍ രണ്ടറ്റത്തുമുള്ള രണ്ടു കക്ഷികള്‍ തമ്മിലെ സ്വകാര്യ ആശയവിനിമയം ആണെന്ന ഒരു ഒഴിവ് രൂപപ്പെടുത്തിക്കൊണ്ട് മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള തങ്ങളുടെ വിസമ്മതം വാട്ട്സ്ആപ്പ് ന്യായീകരിക്കുകയാണ്.

- വിവരങ്ങളുടെ ആദ്യ സ്രഷ്ടാവിനെ കണ്ടെത്താനുള്ള നിയമം, പ്രധാനപ്പെട്ട ഓരോ സമൂഹമാധ്യമത്തിനും അവരുടെ പ്രവര്‍ത്തന രീതി പരിഗണിക്കാതെ തന്നെ, നിര്‍ബന്ധമായും ബാധകമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

- സ്വകാര്യ ആശയവിനിമയം നിലനിര്‍ത്തുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള മുഴുവന്‍ ചര്‍ച്ചയും തെറ്റാണെന്ന് മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.  സ്വകാര്യ ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ചോ സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പാക്കപ്പെടുന്നുണ്ടോ എന്നത് പൂര്‍ണ്ണമായും സമൂഹമാധ്യമ നടത്തിപ്പുകാരുടെ പരിധിയില്‍പ്പെട്ട കാര്യമാണ്. എല്ലാ പൗരന്മാര്‍ക്കും സ്വകാര്യതാ അവകാശം ഉറപ്പുവരുത്തുകയും ഒപ്പം പൊതു ക്രമം ഉറപ്പാക്കുകയും ദേശീയ സുരക്ഷ നിലനിര്‍ത്തുകയും ചെയ്യുന്നതിന് ആവശ്യമായ മാര്‍ഗങ്ങളും വിവരങ്ങളും പക്കലുണ്ടായിരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. സ്വകാര്യ ആശയവിനിമയത്തിലൂടെയോ അല്ലാതെയോ ഒരു സാങ്കേതിക പരിഹാരം കണ്ടെത്തേണ്ടത് വാട്ട്സ്ആപ്പിന്റെ ഉത്തരവാദിത്തമാണ്; രണ്ടും സംഭവിക്കാം''.

- ഒരു സുപ്രധാന സമൂഹ മാധ്യമ നടത്തിപ്പുകാര്‍ എന്ന നിലയില്‍, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വാട്ട്സ്ആപ്പ് സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, സുരക്ഷിതമായ പ്രവര്‍ത്തന വ്യവസ്ഥ അനുവദിക്കുന്ന നടപടികള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു പ്രവൃത്തിയിലൂടെ കൈയൊഴിയാന്‍ അവര്‍ വിസമ്മതിക്കുകയും ചെയ്യുന്നു.

 അന്താരാഷ്ട്ര കീഴ്‌വഴക്കം


- പൊതു താല്‍പര്യത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കിയ നിയമങ്ങള്‍ ഒറ്റപ്പെടാന്‍ വേണ്ടി നടപ്പാക്കിയ നിയമങ്ങളല്ല, മറിച്ച് ആഗോള കീഴ്‌വഴക്കമാണ് പാലിക്കുന്നത്.

- 2019 ജൂലൈയില്‍, യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നീ സര്‍ക്കാരുകള്‍ ഒരു അറിയിപ്പ് പുറത്തിറക്കി. അത് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്:  ''ടെക് കമ്പനികള്‍ സ്വകാര്യ ആശയവിനിമയം ഉറപ്പാക്കുന്ന അവരുടെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും രൂപകല്‍പ്പനയില്‍ ചില സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണം. അതിലൂടെ ഉചിതമായ നിയമപരമായ സംവിധാനത്തിന് വായിക്കാവുന്നതും ഉപയോഗയോഗ്യവുമായ ഫോര്‍മാറ്റില്‍ ഡാറ്റയിലേക്ക് മാറ്റാന്‍ ഗവണ്‍മെന്റുകള്‍ക്ക് കഴിയും''.

- സംശയമുള്ളവരുടെ ഐപി വിലാസങ്ങള്‍, ഉപഭോക്തൃ വിവരങ്ങള്‍, അവര്‍ എവിടെയാണ് എന്ന വിവരം, ഭൗതിക സന്ദേശങ്ങള്‍ എന്നിവ നല്‍കാന്‍ ബ്രസീലിയന്‍ നിയമപാലകര്‍ വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ടു വരികയാണ്.

- ഇന്ത്യ ആവശ്യപ്പെടുന്നത് മറ്റ് ചില രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ വളരെ കുറവാണ്.

- അതിനാല്‍, ഇന്ത്യയുടെ മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തിന് വിരുദ്ധമായി ചിത്രീകരിക്കാനുള്ള വാട്ട്സ്ആപ്പ് ശ്രമം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്.

- ഇന്ത്യയില്‍ വിപരീതമായി, സ്വകാര്യത ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ഒരു മൗലികാവകാശമാണ്. അത്തരമൊരു ന്യായമായ നിയന്ത്രണത്തിന്റെ ഉദാഹരണമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ചട്ടം 4 (2).

 - ക്രമസമാധാനം സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ചട്ടം 4 (2) ന് പിന്നിലെ ലക്ഷ്യത്തെ സംശയിക്കുന്നത് വിഢ്ിത്തമാണ്.

- വിവരങ്ങളുടെ ആദ്യ സ്രഷ്ടാവിനെ കണ്ടെത്താന്‍ ഒരു വ്യക്തിക്കും കഴിയില്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ മതിയായ എല്ലാ സുരക്ഷാ മാര്‍ഗങ്ങളും പരിഗണിക്കപ്പെടുന്നു. എന്നിരുന്നാലും, നിയമം അനുവദിച്ച ഒരു പ്രക്രിയയിലൂടെ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. കൂടാതെ, ഇത് അവസാനത്തെ നടപടിയായാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മറ്റ് പരിഹാരങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ട സാഹചര്യങ്ങളില്‍ മാത്രം.


(Release ID: 1721979) Visitor Counter : 411