രാസവസ്തു, രാസവളം മന്ത്രാലയം
സംസ്ഥാനങ്ങൾക്ക് കൂടുതൽ ആംഫോട്ടെറിസിൻ-ബി അനുവദിച്ചു
രാജ്യത്തൊട്ടാകെ 29,250 വിയലുകലാണ് അനുവദിച്ചിട്ടുള്ളത്
പോസ്റ്റഡ് ഓണ്‍:
26 MAY 2021 1:15PM by PIB Thiruvananthpuram
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫോട്ടെറിസിൻ-ബി യുടെ 29,250 വിയലുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇന്ന് അധികമായി അനുവദിച്ചതായി കേന്ദ്ര രാസ വസ്തു, വളം വകുപ്പ് മന്ത്രി ശ്രീ. ഡി .വി. സദാനന്ദ ഗൗഡ അറിയിച്ചു. 36 ബ്ലാക്ക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കേരളത്തിന് 100 വിയലുകളാണ് അനുവദിച്ചിട്ടുള്ളത്.
രാജ്യത്തൊട്ടാകെ ഈ മാസം 21 നു ഈ മരുന്നിന്റെ 23,680 വിയലുകളും, ഈ മാസം 24 ന് 19,420 വിയലുകളും കൂടുതലായി അനുവദിച്ചിരുന്നു.
( റിലീസ് ഐ.ഡി: 1721906)
സന്ദര്‍ശക കൗണ്ടര്‍ : 288