ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് : ആശ്വാസ സഹായത്തിന്റെ പുതുക്കിയ വിവരങ്ങൾ


17,755 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ,
16,301 ഓക്സിജൻ സിലിണ്ടറുകൾ,19 ഓക്സിജൻ ഉൽപ്പാദന പ്ലാന്റുകൾ, 13,449 വെന്റിലേറ്ററുകൾ/ബൈ പാപ്പ്, ~6.9 ലക്ഷം റെംഡെസിവിർ ബോട്ടിലുകൾ, ~12 ലക്ഷം ഫാവിപിരവർ ഗുളികകൾ തുടങ്ങിയവ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുകയോ / അയക്കുകയോ ചെയ്തിട്ടുണ്ട്.

Posted On: 25 MAY 2021 2:48PM by PIB Thiruvananthpuram

വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അന്താരാഷ്ട്ര സഹകരണമായി,2021 ഏപ്രിൽ 27 മുതൽ കോവിഡ് -19 ദുരിതാശ്വാസമെന്ന നിലയിൽ മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും ഇന്ത്യാ ഗവൺമെന്റിന് ലഭിക്കുന്നു. ഇവ ഉടനടി സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും അയയ്ക്കുന്നു / വിതരണം ചെയ്യുന്നു.2021 ഏപ്രിൽ 27 മുതൽ 2021 മെയ് 24 വരെയുള്ള കാലയളവിൽ 
17,755 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ,
16,301 ഓക്സിജൻ സിലിണ്ടറുകൾ,19 ഓക്സിജൻ ഉൽപ്പാദന പ്ലാന്റുകൾ, 13,449 വെന്റിലേറ്ററുകൾ/ബൈ പാപ്പ്,~6.9 ലക്ഷം റെംഡെസിവിർ ബോട്ടിലുകൾ ~12 ലക്ഷം ഫാവിപിരവർ ഗുളികകൾ തുടങ്ങിയവ റോഡ്/ വ്യോമമാർഗം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുകയോ / അയക്കുകയോ ചെയ്തിട്ടുണ്ട്.

2021 മെയ് 23/24 ന് യുഎഇ, സിംഗപ്പൂർ, ഒന്റാറിയോ (കാനഡ), യു‌എസ്‌ഐ‌എസ്‌പി‌എഫ്, നെസ്‌ലെ (സ്വിസ് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ്) എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സഹായം ലഭിച്ചത്.20 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ,540 ഓക്സിജൻ സിലിണ്ടറുകൾ,536വെന്റിലേറ്ററുകൾ/ബൈ പാപ്പ്/സി പാപ്പ് എന്നിവയാണ് ലഭിച്ചത്.

 ദ്രുത ഗതിയിൽ ഫലപ്രദമായ വിഹിതം, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുന്നത് നിരന്തരമായി നടന്നുവരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം സമഗ്രമായി നിരീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര സഹകരണമായി ധനസഹായം, സംഭാവന എന്നിവയുടെ രൂപത്തിൽ ലഭിക്കുന്ന കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിനും അവയുടെ വിതരണം ഏകോപിപ്പിക്കുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ഒരു പ്രത്യേക ഏകോപന സെൽ രൂപീകരിച്ചിട്ടുണ്ട്.2021 ഏപ്രിൽ 26 മുതൽ ഈ സെൽ പ്രവർത്തനമാരംഭിച്ചു.2021 ഈ രണ്ടു മുതൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു മാതൃക പ്രവർത്തന ചട്ടം രൂപീകരിച്ച് നിലവിൽ വരുത്തി

 

***


(Release ID: 1721598) Visitor Counter : 269