നിയമ, നീതി മന്ത്രാലയം

സൗജന്യ "ഇ-കോർട്ട് സർവീസസ് മൊബൈൽ ആപ്പി" നുള്ള മാനുവൽ സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി 14 ഭാഷകളിലായി പുറത്തിറക്കി

Posted On: 23 MAY 2021 11:07AM by PIB Thiruvananthpuram
 
 

ന്യൂ ഡൽഹി, മെയ് 23, 2021
 
സുപ്രീംകോടതിയുടെ ഏറ്റവും വലിയ പൗര കേന്ദ്രീകൃത സൗജന്യ സേവനമായ "ഇ-കോർട്ട് സർവീസസ് മൊബൈൽ ആപ്പി" നുള്ള മാനുവൽ സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 14 ഭാഷകളിലായി പുറത്തിറക്കി.
 
പരാതിക്കാർ, പൊതുജനങ്ങൾ, അഭിഭാഷകർ, നിയമ സ്ഥാപനങ്ങൾ, പോലീസ്, ഗവൺമെന്റ് ഏജൻസികൾ തുടങ്ങിയവർക്ക് പ്രയോജനപ്രദം ആകുന്ന ഇ-കമ്മിറ്റിയുടെ " ഇ-കോർട്ട് സർവീസസ് മൊബൈൽ ആപ്പ്" ഇതുവരെ 57 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തു.
 
സുപ്രീംകോടതിയുടെ ഇ-കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ - https://ecommitteesci.gov.in/service/ecourts-services-mobile-application/ - നിന്നും ഈ മൊബൈൽ ആപ്പും ഇംഗ്ലീഷിലും മറ്റ് പ്രാദേശിക ഭാഷകളിലുള്ള മാനുവലും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
 
സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാകുന്നതിന് സ്ക്രീൻഷോട്ടുകൾ സഹിതം ആപ്പിന്റെ എല്ലാ സവിശേഷതകളും മാനുവൽ വ്യക്തമാക്കുന്നു.
 
ഇ-കോർട്ട്സ് സേവനങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്, ഒരാൾക്ക് കേസ് നമ്പർ ഉപയോഗിച്ച് കേസുകൾ തിരയാനും ഫയലിംഗ് മുതൽ തീർപ്പാക്കൽ വരെ തീയതി അനുസരിച്ചുള്ള കേസ് ഡയറി ഉൾപ്പെടെ കേസിന്റെ പൂർണ്ണ ചരിത്രം നേടാനും കഴിയും. ഒരാൾ‌ക്ക് ഉത്തരവുകൾ/വിധി, കേസിന്റെ കൈമാറ്റ വിശദാംശങ്ങൾ‌, ഇടക്കാല അപേക്ഷാ തൽസ്ഥിതി എന്നിവ മനസ്സിലാക്കാൻ  കഴിയും. കൂടാതെ ഹൈക്കോടതികളുടെയും ജില്ലാ കോടതികളുടെയും കേസ് തൽസ്ഥിതിയും/കേസ് വിശദാംശങ്ങളും ലഭിക്കും.
 
അഭിഭാഷകൻ/പരാതിക്കാർ/സംഘടന എന്നിവയ്ക്ക് "എന്റെ കേസുകൾ" എന്നതിന് കീഴിൽ എല്ലാ കേസുകളുടെയും ഡിജിറ്റൽ ഡയറി രൂപീകരിക്കാൻ കഴിയും. ഒരു അഭിഭാഷകൻ/പരാതിക്കാരനുള്ള ഡിജിറ്റൽ ഡയറിക്ക് തുല്യമാണിത്.
 
എല്ലാ ഇ-കോർട്ട് സേവനങ്ങളും 'ഇ-കോർട്ട്സ് മൊബൈൽ ആപ്ലിക്കേഷനു'മായി ബന്ധിപ്പിച്ചിരിക്കുന്നു.
 
RRTN

(Release ID: 1721476) Visitor Counter : 199