ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ കോവിഡ് -19 പ്രതിരോധ ഉന്നത തല സമിതി (ജിഒഎം) 27-ാമത് യോഗം
സജീവ കോവിഡ് കേസുകളുടെ എണ്ണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 37 ലക്ഷത്തില്‍ നിന്ന് 27 ലക്ഷമായി കുത്തനെ കുറഞ്ഞതായി വിലയിരുത്തല്‍
''പോസിറ്റീവ് കേസുകളുടെ തുടര്‍ച്ചയായ ഇടിവ് നല്ല സൂചന.്''
അവശ്യ മരുന്നു ചേരുകളുടെ ( എപിഐ) ആഭ്യന്തര ഉല്‍പാദനം ആംഫോട്ടെറിസിന്‍-ബി, റെംഡെസിവിര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഉത്പാദനം വര്‍ദ്ധിക്കാനും ഇടയാക്കുന്നു.
Posted On:
24 MAY 2021 6:32PM by PIB Thiruvananthpuram
കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര മന്ത്രിമാരുടെ ഉന്നത തല സംഘം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സമിതിയുടെ ഇരുപത്തിയേഴാമത് യോഗമാണിത്. വ്യോമയാന മന്ത്രി ശ്രീ ഹര്‍ദീപ് എസ്. പുരി, തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് ചുമതലയുള്ള, രാസ, രാസവളങ്ങള്‍ എന്നിവയുടെ സഹമന്ത്രി ശ്രീ മന്‍സുഖ് മണ്ഡാവിയ, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബെ, നിതി ആയോഗ് (ആരോഗ്യം) അംഗം ഡോ. വിനോദ് കെ പോള്‍ എന്നിവരും വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോവിഡ് -19 നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഒരു ഹ്രസ്വ വിശദീകരണം ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രാരംഭമായി നല്‍കി: ''തുടര്‍ച്ചയായ 11-ാം ദിവസവും രോഗമുക്തരുടെ എണ്ണം പുതിയ കേസുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ദിവസേന 3 ലക്ഷത്തില്‍ താഴെ പുതിയ കേസുകള്‍ വരുന്ന തുടര്‍ച്ചയായ എട്ടാം ദിവസം കൂടിയാണിത്. ഇതൊരു പോസിറ്റീവ് അടയാളമാണ്. ഇപ്പോള്‍, രാജ്യത്ത് നമ്മുടെ സജീവ കേസുകള്‍ 27 ലക്ഷമാണ്. രണ്ടാഴ്ച മുമ്പ്, നമുക്ക് 37 ലക്ഷത്തിലധികം സജീവ കേസുകളാണ് ഉണ്ടായിരുന്നത്'. അദ്ദേഹം പറഞ്ഞു. ഓരോ മരണവും ദാരുണമാണെന്നു ചൂണ്ടിക്കാട്ടി ദുഖം പ്രകടിപ്പിച്ച അദ്ദേഹം, കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കി.
വാക്‌സിനുകളെക്കുറിച്ചും ക്ലിനിക്കല്‍ ഇടപെടലിനെക്കുറിച്ചും ആരോഗ്യ, കുടുംബക്ഷേമ മന്ത്രി സംസാരിച്ചു. ''നാം ഇതിനകം 19.6 കോടി ഡോസുകള്‍ നമ്മുടെ ജനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. 60 ലക്ഷത്തിലധികം ഡോസ് ഇപ്പോഴും സംസ്ഥാനങ്ങളിലുണ്ട്. കൂടാതെ 21 ലക്ഷം ഡോസുകള്‍ കൂടി ലഭ്യമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതിനകം 70 ലക്ഷത്തിലധികം റെംഡെസിവിര്‍ കുപ്പികളും 45,735 വെന്റിലേറ്ററുകളും സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും അയച്ചിട്ടുണ്ട്. 25,739 സാമ്പിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 5,261 സാമ്പിളുകളില്‍ ബി.1.617 ആണ് ഇതുവരെ കണ്ടെത്തിയ ഏറ്റവും സാധാരണമായ വ്യതിയാനം. മികച്ച വിശകലനത്തിനായി സാമ്പിളുകള്‍ പതിവായി അയയ്ക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
'ബ്ലാക്ക് ഫംഗസ്' എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ കണ്ടെത്തി ചികില്‍സിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനത്തെ ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു. 18 സംസ്ഥാനങ്ങളില്‍ നിന്ന് 5424 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് കൂടുതല്‍. ഇതില്‍ 4556 കേസുകള്‍ക്ക് കോവിഡ് -19 അണുബാധയുടെ പശ്ചാത്തലമുണ്ട്, ബാക്കിയുള്ളവ കോവിഡ് അല്ലാത്ത കേസുകളാണ്. ബാധിച്ചവരില്‍ 55% പേര്‍ക്ക് പ്രമേഹമുണ്ട്. ബ്ലാക് ഫംഗസ് ചികിത്സയ്ക്കായി ആംഫോട്ടെറിസിന്‍-ബി യുടെ 9 ലക്ഷം കുപ്പികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 50,000 കുപ്പികള്‍ ലഭിച്ചതായും അടുത്ത 7 ദിവസത്തിനുള്ളില്‍ 3 ലക്ഷത്തോളം കുപ്പികള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗര, അര്‍ധനഗര, ആദിവാസി മേഖലകളില്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ച നടപടിക്രമം (എസ്ഒപി) നടപ്പാക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രി ഉയര്‍ത്തിക്കാട്ടി. ഈ പ്രദേശങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാനങ്ങള്‍ നടത്തുന്ന അവലോകനം ആരോഗ്യ മന്ത്രാലയം പതിവായി നിരീക്ഷിക്കുന്നു.
ഡിആര്‍ഡിഒ ഉല്‍പ്പാദിപ്പിച്ച 2-ഡിജി മരുന്നുകളുടെ ലഭ്യത കാര്യക്ഷമമാക്കുന്നതിനും വീടുകളിലെ പരിശോധനാ കിറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ച ൗബെ ഊന്നിപ്പറഞ്ഞു. രാജ്യത്ത് വീടുകളിലെത്തി പരിശോധന നടത്തുന്ന കിറ്റുകളുടെ വിതരണം സുഗമമാക്കുന്നതിന് ഒരു പ്രോട്ടോക്കോള്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനങ്ങളിലെയുംകേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡിന്റെ ഗതിയെക്കുറിച്ച് എന്‍സിഡിസി ഡയറക്ടര്‍ ഡോ. സിജീത് കെ സിംഗ് വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 7.86 ശതമാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആശങ്കാജനകമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേസുകളുടെ എണ്ണം, മരണങ്ങളുടെ എണ്ണം, അതിന്റെ വളര്‍ച്ചാ നിരക്ക എന്നിവ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എങ്ങനെയെന്നതുമായി ബന്ധപ്പെട്ട കണക്കുകള്‍ അദ്ദേഹം കാണിച്ചു. പുതിയ രോഗികളുടെ നിരക്ക്, ആര്‍എടി, ആര്‍ടി-പിസിആര്‍ ശതമാനത്തകര്‍ച്ച, പ്രത്യേക ജില്ലകളിലെ കേസുകളുടെ കേന്ദ്രീകരണം, ബാധിത സംസ്ഥാനങ്ങളിലെ മരണനിരക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അവസ്ഥ തുടങ്ങിയ നിര്‍ണായക മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് ഓരോ സംസ്ഥാനത്തെയും മഹാമാരിയുടെ ഗതി സംബന്ധിച്ച വിശദ വിശകലനം അദ്ദേഹം അവതരിപ്പിച്ചു.
മെയ് 23 വരെ ഇന്ത്യ 32,86,07,937 പരിശോധനകള്‍ നടത്തി 2,38,121 ടെസ്റ്റുകള്‍ക്ക് ഒരു ദശലക്ഷം (ടിപിഎം), മൊത്തത്തിലുള്ള രോഗ നിരക്ക് 8.07%. മൊത്തം പരിശോധനകളില്‍ പകുതിയിലധികം (53.74%) ആര്‍ടി-പിസിആര്‍ ആണ്.
കോവിഡ് ചികിത്സിക്കുന്നതിനായി ആവശ്യാനുസരണം മരുന്നുകളുടെ ഉല്‍പാദനവും വിഹിതവും ഏകോപിപ്പിക്കുന്നതിന് സൃഷ്ടിച്ച സമര്‍പ്പിത സെല്ലിന്റെ നേട്ടങ്ങളെക്കുറിച്ച് സെക്രട്ടറി (ഫാര്‍മ) ശ്രീമതി എസ്. അപര്‍ണ അറിയിച്ചു. ഉല്‍പാദനം വര്‍ദ്ധിപ്പിക്കല്‍, ആഭ്യന്തര സംഭരണം, റെംഡെസിവിര്‍, ടോസിലിസുമാബ്, ആംഫോട്ടെറിസിന്‍-ബി തുടങ്ങിയ മരുന്നുകളുടെ വിഹിതം സെല്‍ നിരീക്ഷിച്ചു.
മ്യൂകോര്‍മൈക്കോസിസ് ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ വര്‍ദ്ധിച്ച ആവശ്യകതയെക്കുറിച്ച് സംസാരിച്ച ഡോ. അപര്‍ണ, അഞ്ച് നിര്‍മ്മാതാക്കള്‍ക്ക് കൂടി രാജ്യത്തിനുള്ളില്‍ ആംഫോട്ടെറിസിന്‍ ബി നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. ശസ്ത്രക്രിയാ പൂര്‍വ മയക്കുമരുന്ന് ഉത്പാദനം ഏതെങ്കിലും തടസ്സങ്ങളില്‍പ്പെടാതിരിക്കാനും സുഗമമായി വര്‍ദ്ധിപ്പിക്കാനും എപിഐകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലാറ്ററല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഈ മരുന്നുകളുടെ ന്യായമായ ഉപയോഗത്തിനായി ഐഇസി പ്രചാരണങ്ങളും അവര്‍ നിര്‍ദ്ദേശിച്ചു.
ശിശു രോഗികള്‍ക്ക് കോവിഡ് മരുന്നുകളുടെ ആവശ്യകതയെക്കുറിച്ച് തന്റെ വകുപ്പ് ഡിജിഎച്ച്എസ്, ഐസിഎംആര്‍ എന്നിവയുമായി ആശയവിനിമയം നടത്തിയതായുും അവര്‍ അറിയിച്ചു.
(Release ID: 1721394)
Visitor Counter : 264