ധനകാര്യ മന്ത്രാലയം
ആദായനികുതി വകുപ്പിന്റെ പുതിയ ഇ-ഫയലിംഗ് പോര്‍ട്ടല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ജൂണ്‍ ഒന്നുമുതല്‍ 2021 ജൂണ്‍ 6 വരെ ഇ-ഫയലിംഗ് സേവനങ്ങള്‍ ലഭ്യമാകില്ല
Posted On:
20 MAY 2021 6:18PM by PIB Thiruvananthpuram
ആദായനികുതി വകുപ്പ് അതിന്റെ പുതിയ ഇ-ഫയലിംഗ് പോര്‍ട്ടല്‍ www.incometax.gov.in -2021 ജൂണ്‍ 7 ന് ആരംഭിക്കാന്‍ പോകുന്നു. നികുതിദായകര്‍ക്ക് സൗകര്യവും ആധുനികവും തടസരഹിതവുമായി സേവനം നല്‍കുകയെന്നതാണ് പുതിയ ഇ-ഫയലിംഗ് പോര്‍ട്ടലിന്റെ ( www.incometax.gov.in ) ലക്ഷ്യം.
- നികുതിദായകര്‍ക്ക് ദ്രുതഗതിയില്‍ റീഫണ്ടുകള്‍ നല്‍കുന്നതിനായി ആദായനികുതി റിട്ടേണുകള്‍ സംയോജിപ്പിച്ചുകൊണ്ട്(ഐ.ടി.ആര്‍) നടപടിക്രമങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കുന്നതരത്തിലുള്ള നികുതിദായക സൗഹൃദമായതാണ് പുതിയ പോര്‍ട്ടല്‍.
- നികുതിദായകര്‍ക്ക് തുടര്‍നടപടികള്‍ക്ക് വേണ്ടി എല്ലാ ആശയവിനിമയങ്ങളും അപ്‌ലോഡുകളും തീര്‍പ്പാക്കാത്ത പ്രവര്‍ത്തനങ്ങളും ഒരൊറ്റ ഡാഷ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
- ഡാറ്റാ എന്‍ട്രി പരിശ്രമം കുറയ്ക്കുന്നതിനായി, നികുതി പരിജ്ഞാനമില്ലാത്തവര്‍ക്കുപോലും, പ്രീ-ഫില്ലിംഗോടെ ഐ.ടി.ആര്‍ പൂരിപ്പിക്കാൻ ഐ.ടി.ആര്‍. തയാറാക്കാന്‍ സോഫ്റ്റ്‌വെയറുകള്‍ ഓണ്‍ലൈനിലൂം ഓഫ്‌ലൈനിലും സൗജന്യമായി ലഭിക്കും.
- പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍, ട്യൂട്ടോറിയലുകള്‍, വീഡിയോകള്‍, ചാറ്റ്‌ബോട്ട് / ലൈവ് ഏജന്റ് എന്നിങ്ങനെയുള്ള നികുതിദായകരുടെ സംശയങ്ങള്‍ക്ക് ഉടനടി ഉത്തരം നല്‍കുന്നതിന് സഹായാത്തിന് വേണ്ടി പുതിയ കോള്‍ സെന്റര്‍;
- ഡെസ്‌ക്‌ടോപ്പില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രധാനപ്പെട്ട പോര്‍ട്ടല്‍ പ്രവര്‍ത്തനങ്ങളും മൊബൈല്‍ അപ്ലിക്കേഷനിലും ലഭ്യമാകും, അത് മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കുന്നതിനും സാധിക്കും.
- സുഗമമായി നികുതി അടയ്ക്കുന്നതിനായി നികുതിദായകന്റെ ഏതെങ്കിലും ബാങ്ക് അക്കൗണ്ടില്‍ നിന്ന് നെറ്റ്ബാങ്കിംഗ്, യു.പി.ഐ, ക്രെഡിറ്റ്കാര്‍ഡ്, ആര്‍.ടി.ജി.എസ്/ നെഫ്റ്റ് എന്നിവ ഉപയോഗിച്ചുള്ള ബഹുതല പുതിയ പേയ്‌മെന്റ് സംവിധാനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനവും പുതിയ പോര്‍ട്ടലിനോടൊപ്പം പ്രവര്‍ത്തനനിരതമാക്കും.
ഈ സമാരംഭത്തിനും പ്രവര്‍ത്തനങ്ങള്‍ മാറുന്നതിനുമുള്ള തയാറെടുപ്പുകളുടെ ഭാഗമായി വകുപ്പിന്റെ നിലവിലുള്ള - www.incometaxindiaefiling.gov.in പോര്‍ട്ടല്‍ നികുതിദായകര്‍ക്കും അതുപോലെ മറ്റ് ബാഹ്യ പങ്കാളികള്‍ക്കും 2021 ജൂണ്‍ 1മുതല്‍ ജൂണ്‍ 6 വരെയുള്ള 6 ദിവസത്തെ ഹ്രസ്വകാലത്തേക്ക് ലഭ്യമാകില്ല,
നികുതിദായകര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഈ കാലയളവില്‍ വകുപ്പ് ഏതെങ്കിലും അനുവര്‍ത്തന തീയതികള്‍ നിശ്ചയിക്കില്ല. നികുതിദായകര്‍ക്ക് പുതിയ സംവിധാനത്തില്‍ പ്രതികരിക്കാന്‍ സമയം നല്‍കുന്നതിനായി കേസുകളുടെയോ കേടുപാടുകളുടെയോ വാദം പരിഗണിക്കല്‍ 2021 ജൂണ്‍ 10 മുതലേ പാടുള്ളുവെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ഏതെങ്കിലും പരാതികള്‍ ഓണ്‍ലൈനായി കേള്‍ക്കേണ്ടതോ അനുവര്‍ത്തിക്കേണ്ടതോ ഉണ്ടെങ്കില്‍ അവ ഈ കാലാവധിക്ക് ശേഷമായി മാറ്റിവയ്ക്കുകയോ നീട്ടികൊടുക്കുകയോ വേണം.
പാന്‍ പരിശോധനാ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ബാങ്കുകള്‍, എം.സി.എ, ജി.എസ.്ടി.എന്‍, ഡി.പി.ഐ.ഐ.ടി, സി.ബി.ഐ.സി, ജെം, ഡി.ജി.എഫ്.ടി എന്നിവയുള്‍പ്പെടെയുള്ള മറ്റ് ബാഹ്യ സ്ഥാപനങ്ങളെ സേവനങ്ങള്‍ ലഭ്യമാകാത്തത് വകുപ്പ് അറിയിക്കുകയും അവരുടെ ഉപഭോക്താക്കള്‍/ഓഹരിപങ്കാളികള്‍ എന്നിവരെ അറിയിക്കുന്നതിനും അതിലൂടെ ഏതെങ്കിലും പ്രസക്തമായ സേവനങ്ങള്‍ സര്‍വീസ് തടസപ്പെടുന്നതിന് മുമ്പോ അല്ലെങ്കില്‍ അതിന് ശേഷമോ ചെയ്യണമെന്ന് സൂചിപ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
സേവനം തടസപ്പെടുന്ന കാലയളവിലുള്ള എന്തെങ്കിലും ബുദ്ധിമുട്ട് ഒഴിവാക്കാനായി സമര്‍പ്പിക്കല്‍, അപ്‌ലോഡ് ചെയ്യല്‍, അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യല്‍ എന്നിവയുള്‍പ്പെടുന്ന അടിയന്തിര ജോലികള്‍ 2021 ജൂണ്‍ ഒന്നിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നികുതിദായകരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
പുതിയ ഇ-ഫയലിംഗ് പോര്‍ട്ടലിലേക്കുള്ള മാറ്റത്തിന്റെയും അതുമായി പരിചതമാകുന്നതുവരെയുമുള്ള പ്രാരംഭഘട്ടത്തില്‍ എല്ലാ നികുതിദായകരോടും ഓഹരിപങ്കാളികളോടും ക്ഷമകാട്ടാന്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ നികുതിദായകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും സുഗമമായ അനുവര്‍ത്തനം ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ (സി.ഡി.ബിടി)യുടെ മറ്റൊരു മുന്‍കൈയാണിത്.
*****
(Release ID: 1720414)
Visitor Counter : 305