പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ടൗട്ടെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മോദി വ്യോമനിരീക്ഷണം നടത്തി
സംസ്ഥാനത്തൊട്ടാകെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി
പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു
സംസ്ഥാനത്ത് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ കേന്ദ്രഗവണ്മെന്റ് ഒരു അന്തർ മന്ത്രാലയ സംഘത്തെ വിന്യസിക്കും
ദുരിതബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനുമുള്ള എല്ലാ സഹായങ്ങളും കേന്ദ്രം ഉറപ്പ് നൽകി
ഗുജറാത്തിലെ കോവിഡ് -19 അവസ്ഥയും പ്രധാനമന്ത്രി അവലോകനം ചെയ്തു
രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായവും , പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും
എല്ലാ ദുരിതബാധിത സംസ്ഥാനങ്ങൾക്കും അവരുടെ വിലയിരുത്തലുകൾ കേന്ദ്രത്തിലേക്ക് അയച്ചാലുടൻ അടിയന്തര സാമ്പത്തിക സഹായം നൽകും
Posted On:
19 MAY 2021 4:30PM by PIB Thiruvananthpuram
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഉണ്ടായ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശിച്ചു. ചുഴലിക്കാറ്റ് ബാധിച്ച ഗുജറാത്തിലെയും ഡിയുവിലെയും പ്രദേശങ്ങളായ ഉന (ഗിർ - സോമനാഥ്), ജാഫ്രാബാദ് (അമ്രേലി), മഹുവ (ഭാവ് നഗർ) എന്നിവിടങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി.
അതിനുശേഷം ഗുജറാത്തിലും ദിയുവിലും നടക്കുന്ന ദുരിതാശ്വാസ പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനായി അഹമ്മദാബാദിൽ അദ്ദേഹം യോഗം ചേർന്നു.
ഒരു കോടി രൂപയുടെ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഗുജറാത്ത് സംസ്ഥാനത്തിന് 1,000 കോടി രൂപ. തുടർന്ന്, സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ കേന്ദ്രസർക്കാർ ഒരു അന്തർ മന്ത്രാലയ സംഘത്തെ വിന്യസിക്കും, ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം നൽകും.
അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഗുജറാത്തിന് 1,000 കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തുടർന്ന്, സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ കേന്ദ്രഗവണ്മെന്റ് ഒരു അന്തർ മന്ത്രാലയ സംഘത്തെ വിന്യസിക്കും, ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം അനുവദിക്കും.
ഈ ദുഷ്‌കരമായ സമയത്ത് കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ദുരിതബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുന സ്ഥാപിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകി.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അദ്ദേഹം അവലോകനം ചെയ്തു . കൈക്കൊണ്ടിട്ടുള്ള പ്രതികരണ നടപടികളെക്കുറിച്ച് സംസ്ഥാന ഭരണകൂടം പ്രധാനമന്ത്രിയെ അറിയിച്ചു . പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊ ന്നിപ്പറഞ്ഞു. ഗുജറാത്ത് സന്ദർശന വേളയിൽ മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനിയും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന എല്ലാവരോടും പ്രധാനമന്ത്രി പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ദുരന്തസമയത്ത് ബന്ധുക്കൾ നഷ്ടപ്പെട്ട കുടുംബങ്ങളോട് കടുത്ത ദുഖം പ്രകടിപ്പിക്കുകയും ചെയ്തു.
കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമൻ, ഡിയു, ദാദ്ര, നഗർ ഹവേലി എന്നിവിടങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ മരണമടഞ്ഞവരുടെ അടുത്ത ബന്ധുവിന് 2 ലക്ഷം രൂപയുടെയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയുടെയും അടിയന്തിര സഹായം അദ്ദേഹം പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിന് ശേഷമുള്ള സാഹചര്യത്തെ തുടർന്ന് കേന്ദ്രം ദുരിതബാധിത സംസ്ഥാനിങ്ങളിലെ ഗവണ്മെന്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുകൾ അവരുടെ വിലയിരുത്തലുകൾ കേന്ദ്രവുമായി പങ്കിട്ടതിന് ശേഷം ഈ സംസ്ഥാനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹാവും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രീയ പഠനങ്ങളിലേക്കുള്ള ശ്രദ്ധ തുടരണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അന്തർസംസ്ഥാന ഏകോപനം വർദ്ധിപ്പിക്കുന്നതിനും ആധുനിക ആശയവിനിമയ വിദ്യകൾ ഉപയോഗിക്കുന്നതിനും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത ബാധിത പ്രദേശങ്ങളിൽ തകർന്ന വീടുകളും വസ്തുവകകളും നന്നാക്കാൻ അടിയന്തിര ശ്രദ്ധ നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
*****
(Release ID: 1719980)
Visitor Counter : 244
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada