പഞ്ചായത്തീരാജ് മന്ത്രാലയം

കോവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഗ്രാമീണ ഇന്ത്യയുടെ ദുരിതങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് പഞ്ചായത്ത് രാജ് മന്ത്രാലയം തയാറെടുക്കുന്നു


കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് പഞ്ചായത്തുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുള്ള ഉപദേശങ്ങള്‍ പഞ്ചായത്തിരാജ് മന്ത്രാലയം പുറപ്പെടുവിച്ചു

ഗ്രാമീണ സമൂഹങ്ങളില്‍ അവബോധ നിലവാരം ഉയര്‍ത്തുന്നതിനുള്ള തീവ്രമായ ആശയവിനിമയ പ്രചരണപരിപാടികള്‍ ഉള്‍പ്പെടെയുള്ളവ ഉപദേശത്തി(അഡൈ്വസറിയി)ലുണ്ട്

വ്യാപകമായ ലഘൂകരണ കര്‍മ്മപദ്ധതികള്‍ ഏറ്റെടുത്തുകൊണ്ടുള്ള സംഘടിത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ പഞ്ചായത്തുകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങളോട് ഉപദേശിച്ചു

പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരം 25 സംസ്ഥാനങ്ങളിലെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ധനകാര്യ മന്ത്രാലയം 8,923.8 കോടി രൂപ അനുവദിച്ചു.

Posted On: 18 MAY 2021 5:28PM by PIB Thiruvananthpuram

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുള്ള കോവിഡ്-19ന്റെ വ്യാപനം വളരെ ഗുരുതരമായ അനുപാതങ്ങളിലാണ്. പ്രത്യേകിച്ച് ഗ്രാമീണ സമൂഹങ്ങളിലെ ബുദ്ധിമുട്ടുകള്‍ അഭിസംബോധന ചെയ്യേണ്ടതുമുണ്ട്. ഗ്രാമീണ ജനതയ്ക്കിടയില്‍ താരതമേന്യയുള്ള കുറഞ്ഞ അവബോധവും ഗ്രാമങ്ങളില്‍ അവശ്യമായ പിന്തുണസംവിധാനങ്ങളില്ലാത്തതും മഹാമാരിയെ കാര്യക്ഷമമായി നേരിടുന്നതിനെ ഞെരുക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കും. അതുകൊണ്ട് വെല്ലുവിളികള്‍ നേരിടുന്നതിനും കഴിഞ്ഞവര്‍ഷത്തേപോലെയുള്ള നേതൃത്വം ലഭ്യമാക്കുന്നതിനും വിവിധ നടപടികളില്‍ ഉന്നതതലങ്ങളില്‍ നിന്ന് പ്രശംസ നേടുന്നതിനും, പഞ്ചായത്തുകള്‍/ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശരിയായ സംവേദനക്ഷമമാക്കുകയും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം.
ഈ വസ്തുകള്‍ കണക്കിലെടുത്തുകൊണ്ട് ധനകാര്യ മന്ത്രാലയത്തിലെ എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ (എം.ഒ.പി.ആര്‍) ശിപാര്‍ശപ്രകാരം 25 സംസ്ഥാനങ്ങളില്‍ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനായി 8,923.8 കോടി രൂപ അനുവദിച്ചു. ഇപ്പോള്‍ അനുവദിച്ച തുക അടിസ്ഥാന (യുണൈറ്റഡ്) ഗ്രാന്റിന്റെ ആദ്യ ഗഡുവാണെന്നും ഇത് മറ്റ് കാര്യങ്ങള്‍ക്കൊപ്പം കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലെ വിവിധ പ്രതിരോധ നിയന്ത്രണ നടപടികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. കോവിഡ്19 മഹാമാരിക്കെതിരായ പോരാട്ടത്തിന് പഞ്ചായത്തുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായ മന്ത്രാലയം നിർദേശം  പുറപ്പെടുവിച്ചിട്ടുണ്ട്; താഴേപ്പറയുന്ന മേഖലകള്‍ അതില്‍ ഉള്‍പ്പെടുന്നുണ്ട്:
1. കോവിഡ് 19 രോഗബാധയുടെ പ്രകൃതം, അതിന്റെ പ്രതിരോധ, നിയന്ത്രണ നടപടികള്‍ എന്നിവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ , ഡോക്ടര്‍മാര്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ തീവ്രമായ ആശയവിനിമയ സംഘടനപ്രവര്‍ത്തനം ഉണ്ടാകണം. ഇതോടൊപ്പം തെറ്റായ ധാരണകളും വിശ്വാസങ്ങളും ഇല്ലാതാക്കാനുള്ള പ്രത്യേക ശ്രദ്ധയും വേണം. ഈ ബോധവല്‍ക്കരണ സംഘടിതപ്രവര്‍ത്തനത്തിന് വേണ്ട പശ്ചാത്തല സാമഗ്രികള്‍ക്കും സൃഷ്ടിപരമായ സാധനങ്ങള്‍ക്കും ഉചിതമായവ ഇന്ത്യാ ഗവണ്‍മെന്റിന്റെ എം.ഒ.എച്ച്.എഫ്. ഡബ്ല്യുവിന്റെ ഡിജിറ്റല്‍ ശേഖരത്തില്‍ നിന്ന് എടുക്കാം.
( (https://drive.google.com/folderview?id=1bXkzSNRKF8-4KTAkYXA0J7sfVUR1eFm)    )മുതിര്‍ന്നവര്‍ക്കുള്ള കോവിഡ്-19 നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ ലഘുലേഖ- https://www.mohfw.gov.in/pdf/COVID19ManagementAlgorithm22042021v1.pdf, ലിങ്കില്‍ ലഭ്യമാണ്. ഇത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ഗുണകരമായിരിക്കും.
2. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, അദ്ധ്യാപകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രാദേശിക സമൂഹത്തിലെ മുന്‍നിര പോരാളികളെ ഈ സംഘടിതപ്രവര്‍ത്തനത്തിനായി കൊണ്ടുവരണം.
3. വിരല്‍ ഓക്‌സീ മീറ്ററുകള്‍, എന്‍. 95 മാസ്‌കുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാന്നിംഗ് ഉപകരണങ്ങള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയ ആവശ്യമായ സംരക്ഷിത ഉപകരണങ്ങളിലൂടെ ശരിയായ സൗകര്യങ്ങള്‍ ലഭ്യമാക്കണം.
4. പരിശോധന/വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ഡോക്ടര്‍മാര്‍, ആശുപത്രികിടക്കകള്‍ എന്നിവ ഗ്രാമീണ പൗരന്മാര്‍ക്ക് കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് സൗകര്യം ചെയ്യുന്നതിനായി അവയുടെ ലഭ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം പ്രദര്‍ശിപ്പിക്കണം.
5. ട്രാക്കിംഗ്, വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയ്ക്ക് ശക്തിപകരുന്നതിനായി പഞ്ചായത്ത് ഓഫീസുകള്‍, സ്‌കൂളുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമായ വിവരസാങ്കേതികവിദ്യാ പശ്ചാത്തലസൗകര്യം പ്രയോജനപ്പെടുത്തണം.
6. അതത് സ്ഥലങ്ങളിലേക്ക് ആവശ്യമായ സ്ഥാപന ഗ്രാമീണ പിന്തുണ നല്‍കുന്നതിന് പഞ്ചായത്തുകളെ സജീവമാക്കുക. സാധ്യമാകുന്നിടത്തെല്ലാം, അവയെ ഹോം ക്വാറന്റൈന്‍ പ്രദേശങ്ങള്‍ക്കുള്ള ഗൃഹങ്ങളായും ഉയര്‍ത്താം, ലക്ഷണമില്ലാത്ത കോവിഡ് പോസിറ്റീവ് രോഗികളെ പരമാവധി അവിടെ പരിപാലിക്കാം. അതിനുപുറമെ മടങ്ങിവരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും ആവശ്യമുള്ള മറ്റുള്ളവര്‍ക്കുമായി ഇവയെ പ്രത്യേക ക്വാറന്റൈന്‍/ ഐസലോഷന്‍ കേന്ദ്രങ്ങളാക്കുകയും ചെയ്യാം. യോഗ്യതയുള്ള ജനസംഖ്യയില്‍ പരമാവധി പേരെ ഉള്‍പ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചുകൊണ്ട് പഞ്ചായത്തുകള്‍ക്ക് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ക്ക് സൗകര്യമൊരുക്കാം.
7. വൈറസിന്റെ വ്യാപനം മൂലം ഉണ്ടാകാനിടയുള്ള ദുരിതവും ഉപജീവന തടസ്സങ്ങളും കണക്കിലെടുത്ത് ആശ്വസവും പുനരധിവാസ നടപടികളും ലഭ്യമാക്കണ ഇതിനുവേണ്ടി റേഷന്‍, കുടിവെള്ള വിതരണം, ശുചിത്വം എന്നിവയ്ക്കുള്ള വ്യവസ്ഥകളും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ ക്ഷേമപദ്ധതികള്‍ ഇതിനായി ഉപയോഗപ്പെടുത്താം. അങ്ങനെ വരുമ്പോള്‍ അത് ശരിയായ ഗുണഭോക്താവില്‍ തന്നെ എത്തിച്ചേരും. മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍, കുട്ടികള്‍, അംഗപരിമിതര്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന എല്ലാ ദുര്‍ബലവിഭാഗങ്ങള്‍ ക്കുംഅത്തരം ദുരിതാശ്വാസ വിതരണം ചെയ്യുന്നതില്‍ പഞ്ചായത്തുകള്‍ നേരിട്ട് പങ്കാളികളാകണം.
8. അടുത്തുള്ള ജില്ല, ഉപജില്ല മെഡിക്കല്‍ സൗകര്യങ്ങളുമായി ശരിയായ ഒരു ബന്ധം സ്ഥാപിച്ചാല്‍ ആംബുലന്‍സുകള്‍, അഡ്വാന്‍സ് പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍, മള്‍ട്ടി സ്‌പെഷ്യാലിറ്റി പരിചരണം തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സമയനഷ്ടമില്ലാതെ ലഭ്യമാക്കാനാകും.
തങ്ങളുടെ പ്രദേശത്തെ മറ്റ് വിവിധ സേവന ഭടന്മാരുമായി സഹകരിച്ചുകൊണ്ട് പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇതിന് നേതൃത്വം നല്‍കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി നേരത്തെ ചെയ്തിട്ടില്ലെങ്കില്‍ ഗ്രാമ/വാര്‍ഡ് തല കമ്മിറ്റികള്‍/നിരീക്ഷണ സമിതികള്‍ എന്നിവ സൃഷ്ടിക്കുകയോ/സജീവമാക്കുകയോ ചെയ്യാം. അതിന് പുറമെ പഞ്ചായത്തുകളോട് ലഭ്യമായ പതിനാല്/പതിനഞ്ച് ഗ്രാന്റുകള്‍ ധനകാര്യകമ്മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ്/എസ്.ഡി.ആര്‍.എഫ്. എന്നിവയില്‍ നിന്നും അവര്‍ക്ക് അധിക വിഹിതവും പരിഗണിക്കുന്നുണ്ട്.
നൂതനാശയങ്ങള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളെ ഉദാഹരിക്കുന്നതിനും അവരുമായി മത്സരിക്കുന്നതിനും ഉള്‍പ്പെടെയുള്ള വിവിധ നടപടികളുമായി സംസ്ഥാനങ്ങള്‍ വളരെ ആവേശപൂര്‍വ്വമാണ് പ്രതികരിച്ചത്. ആരോഗ്യ സംവിധാനത്തിനെ സഹായിക്കുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിലേയും ഗതാഗതപദ്ധതിയുടെ ഭാഗമായുള്ള ആംബലുന്‍സിന്റെ ലഭ്യത, ആവശ്യക്കാര്‍ക്ക് വേണ്ടി രണ്ടു ചേമ്പറുള്ള കാറുകള്‍ ഓട്ടോറിക്ഷകള്‍, കേരളത്തിലെ ഫ്രണ്ട്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളില്‍ ആംബുലന്‍സ്, ഗുജറാത്തിലെ പി.ആര്‍.ഐകളുടെ സ്വയം പ്രഖ്യാപിത അടച്ചിടല്‍, സംസ്ഥാനത്തിനകത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിവരുന്ന കുടിയേറ്റക്കാരുടെ കുടിയേറ്റ് വിവരശേഖരണവും ഇസജ്ഞീവനി ഒ.പി.ഡിയും, ഹിമാചല്‍ പ്രദേശിലെ അസുഖബാധിതരായ ആള്‍ക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയെല്ലാം പ്രശംസനീയമാണ്. കോവിഡ്-19 രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിന് 2021 മേയ് 13 വരെ 19 സംസ്ഥാനങ്ങള്‍ നടത്തിയ സുപ്രധാനമായ ഇടപെടലുകള്‍ എം.ഒ.പി.ആറില്‍ സമാഹരിച്ച് അനക്‌സറിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങള്‍ (ആര്‍.എല്‍.ബികള്‍) കൈക്കൊണ്ട നപടികളെക്കുറിച്ച് എം.ഒ.പി.ആര്‍ ഒരു അവലോകനം നടത്തിയിട്ടുണ്ട്. തുടര്‍ന്ന് 2021 മേയ് 12ന് കോവിഡ്-19 മഹാമാരിക്കെതിരായ കാര്യക്ഷമമായ പോരാട്ടത്തിന് ആര്‍.എല്‍.ബികള്‍ കൂടുതലായി സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയാണായി അവരുമായി സംവദിക്കുന്നതിന് വേണ്ടി എഴുതുകയും ചെയ്തു. ഗ്രാമീണ, ഗോത്രവര്‍ഗ്ഗ, നഗരപ്രാന്തപ്രദേശങ്ങളില്‍ (പെരി-അര്‍ബന്‍) കോവിഡ്-19നെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള എസ്.ഒ.പികള്‍  : https://www.mohfw.gov.in/pdf/SOPonCOVID19Containment&ManagementinPeriurbanRural&ribalareas.pdf     വെബ് സൈറ്റില്‍ ലഭിക്കും. ആവശ്യമുള്ള ഭാഷകളില്‍ ഈ എസ്.ഒ.പികള്‍ തര്‍ജ്ജിമചെയ്യുകയും ഇത് ഏറ്റവും താഴേത്തട്ടുവരെ എത്തുന്നതിനായി ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഈ എസ്.ഒ.പികള്‍ സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്.

 

***


(Release ID: 1719726) Visitor Counter : 245