രാജ്യരക്ഷാ മന്ത്രാലയം

ഓക്സിജൻ കണ്ടെയ്നറുകൾ  വ്യോമസേന ,ദുബായിലേക്ക് എത്തിക്കുന്നു.

Posted On: 17 MAY 2021 12:50PM by PIB Thiruvananthpuram

 


ന്യൂഡൽഹി , മെയ് 18, 2021

വ്യോമസേനയുടെ ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനങ്ങൾ  2021 ഏപ്രിൽ 22 മുതൽ ശൂന്യമായ ക്രയോജനിക് ഓക്സിജൻ ടാങ്കറുകൾ ഇന്ത്യയിലെ അവരുടെ ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക്  കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്.  അവ നിറച്ച ശേഷം   റോഡ് അല്ലെങ്കിൽ റെയിൽ വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു  വേണ്ടിയാണു ഇത്  .  ഇതേ പ്രവർത്തനം ഇപ്പോൾ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും നടന്നു വരുന്നു.

വ്യോമസേനയുടെ ഒരു ഐ‌എൽ -76 വിമാനം ജാം‌നഗറിൽ നിന്ന് ദുബായിലെ അൽ മക്തൂമിലേക്ക് 03 ശൂന്യമായ ക്രയോജനിക് കണ്ടയ്നറുകൾ  വിമാനം വഴി കയറ്റി അയച്ചു . .  ദുബായിൽ നിന്നും ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ശേഷം  കപ്പൽ വഴി അവ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രവർത്തി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് ഏകോപിപ്പിക്കുന്നത് . ശൂന്യമായ കണ്ടൈനറുകൾ വിമാന മാർഗം എത്തിക്കുന്നത്   സമയനഷ്ടം കുറക്കുന്നു  .

 

IE/SKY(Release ID: 1719305) Visitor Counter : 17