രാസവസ്തു, രാസവളം മന്ത്രാലയം

2021 മെയ് 23 വരെയുള്ള റെംഡെസിവിറിൻറ്റെ വിനിയോഗം പ്രഖ്യാപിച്ഛ് രാസവസ്തു-രാസവള മന്ത്രാലയം

Posted On: 16 MAY 2021 12:36PM by PIB Thiruvananthpuram

സംസ്ഥാനങ്ങളുടെ റെംഡെസിവിറിൻറ്റെ ആവശ്യകതയും, അതിന്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നതും പരിഗണിച്ഛ്, കേന്ദ്ര രാസവസ്തു-രാസവള മന്ത്രി ശ്രി ഡി വി സദാനന്ദ ഗൗഡ, 2021 മെയ് 23 വരെയുള്ള റെംഡെസിവിറിൻറ്റെ സംസ്ഥാന-തല വിഭജനം ഇന്ന് പ്രഖ്യാപിച്ചു. റെംഡെസിവിറിൻറ്റെ ഉത്പാദനത്തിലും വിതരണത്തിലും ഗണ്യമായ വർദ്ധന ഉണ്ടായതായും അദ്ദേഹം അറിയിച്ചു.

ഫാർമസ്യൂട്ടിക്കൽസ് വകുപ്പും കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയവും ചേർന്ന് എല്ലാ സംസ്ഥാനങ്ങൾക്കും അയച്ച കത്തിൽ, 2021 ഏപ്രിൽ 21 മുതൽ മെയ് 23 വരെയുള്ള റെംഡെസിവിറിൻറ്റെ വിനിയോഗ രൂപരേഖയുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. 2021 മെയ് 7 ഇൽ നൽകിയ ഡിഓ-യുടെ തുടർച്ചയായാണ് പുതിയ രൂപരേഖ തയ്യാറാക്കിരിക്കുന്നത്. മെയ് 7 ലെ ഡിഓ-ഇൽ 2021 ഏപ്രിൽ 21 മുതൽ മെയ് 16 വരെയുള്ള റെംഡെസിവിറിൻറ്റെ വിന്യാസം ആയിരുന്നു നൽകിയിരുന്നത്. പുതിയ രൂപരേഖ ഫാർമസ്യൂട്ടിക്കൽസ് വകുപ്പും കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയവും സംയുക്തമായാണ് തയ്യാറാക്കിരിക്കുന്നത്.

സർക്കാർ/സ്വകാര്യ ആശുപത്രികൾക്ക് റെംഡെസിവിറിൻറ്റെ ശെരിയായ വിതരണം ഉറപ്പാക്കാനും, നിരീക്ഷിക്കാനും സംസ്ഥാന ഗവൺമെൻറ്റുകളോടും, കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപെട്ടിട്ടുണ്ട്.

 

 

***

 



(Release ID: 1719178) Visitor Counter : 202