പ്രധാനമന്ത്രിയുടെ ഓഫീസ്
പിഎം-കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾളുടെ എട്ടാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കി
ഇതാദ്യമായി പശ്ചിമ ബംഗാളിലെ കർഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടും
താങ്ങുവില നൽകിയുള്ള ഗോതമ്പ് സംഭരണം ഈ വർഷം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു
ഗവണ്മെന്റ് എല്ലാ ശക്തിയോടെയും കോവിഡ് -19 നെ നേരിടുകയാണ് : പ്രധാനമന്ത്രി
Posted On:
14 MAY 2021 2:23PM by PIB Thiruvananthpuram
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി പ്രകാരം 9,50,67,601 ഗുണഭോക്താക്കൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡുവായ 2,06,67,75,66,000 രൂപ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ പുറത്തിറക്കി. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഗുണഭോക്താക്കളുമായി ആശയവിനിമയവും നടത്തി. കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കവേ, പ്രധാനമന്ത്രി തന്റെ പ്രദേശത്തെ യുവ കർഷകർക്ക് ജൈവകൃഷി, പുതിയ കാർഷിക സങ്കേതങ്ങൾ എന്നിവയിൽ പരിശീലനം നൽകിയതിന് ഉത്തർപ്രദേശിലെ ഉനാവോയിൽ നിന്നുള്ള അരവിന്ദിനെ അഭിനന്ദിച്ചു. വലിയ തോതിലുള്ള ജൈവകൃഷി നടത്തിയതിന് ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലെ കാർ നിക്കോബാറിൽ നിന്നുള്ള പാട്രിക്കിനെ അദ്ദേഹം പ്രശംസിച്ചു. തന്റെ പ്രദേശത്തെ 170 ലധികം ആദിവാസി കർഷകരെ നയിക്കാൻ ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ നിന്ന് എൻ വെന്നുരാമ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. മേഘാലയയിലെ മലയോര പ്രദേശങ്ങളിൽ ഇഞ്ചി പൊടി, മഞ്ഞൾ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിച്ചതിന് മേഘാലയയിൽ നിന്നുള്ള റിവിസ്റ്റാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജമ്മു കശ്മീരിൽ കാപ്സിക്കം, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്ന ശ്രീനഗറിൽ നിന്നുള്ള ഖുർഷിദ് അഹമ്മദുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
പശ്ചിമ ബംഗാളിലെ കർഷകർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ഇതാദ്യമായി ലഭിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചപ്രധാനമന്ത്രി പറഞ്ഞു. ഈ പകർച്ചവ്യാധിയുടെ പ്രതിസന്ധികൾക്കിടയിൽ ഭക്ഷ്യധാന്യങ്ങളിലും പുഷ്പ-ഫല സസ്യ കൃഷിയിലും റെക്കോർഡ് ഉൽപന്നങ്ങൾ ഉണ്ടാക്കിയ കർഷകരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. എല്ലാ വർഷവും താങ്ങുവില നൽകിയുള്ള സംഭരണത്തിൽ ഗവണ്മെന്റ് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില പ്രകാരമുള്ള നെല്ല് സംഭരണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു, ഇപ്പോൾ താങ്ങുവിലയിൽ ഗോതമ്പ് സംഭരണവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ 10 ശതമാനം കൂടുതൽ ഗോതമ്പ് താങ്ങുവിലയിൽ സംഭരിച്ചിട്ടുണ്ട്. ഇതുവരെ, ഏകദേശം 58,000 കോടി രൂപ ഗോതമ്പ് സംഭരിച്ച വകയിൽ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് എത്തി.
കൃഷിയിൽ പുതിയ പരിഹാരങ്ങളും പുതിയ അവസരങ്ങളും നൽകാൻ ഗവണ്മെന്റ് നിരന്തരം ശ്രമിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതും അത്തരം ഒരു ശ്രമമാണ്. ജൈവകൃഷി കൂടുതൽ ലാഭം നൽകുന്നു, ഇപ്പോൾ യുവ കർഷകർ രാജ്യമെമ്പാടും ഇത് നടപ്പാക്കുന്നു. ഗംഗയുടെ രണ്ട് തീരങ്ങളിലും 5 കിലോമീറ്റർ ചുറ്റളവിലും ജൈവകൃഷി നടക്കുന്നുണ്ടെന്നും അതിനാൽ ഗംഗ ശുദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ കോവിഡ് -19 മഹാമാരിയുടെ സമയത്ത്, കിസാൻ ക്രെഡിറ്റ് കാർഡിന്റെ സമയപരിധി നീട്ടിയിട്ടുണ്ടെന്നും ജൂൺ 30 നകം തവണകളായി പുതുക്കാമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അടുത്ത കാലത്തായി രണ്ട് കോടിയിലധികം കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകിയിട്ടുണ്ട്.
നൂറ്റാണ്ടിലൊരിക്കൽ മാത്രം വരുന്ന ഈ മഹാമാരിയാണ് ലോകത്തെ വെല്ലുവിളിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു, കാരണം ഇത് നമ്മുടെ മുന്നിൽ ഒരു അദൃശ്യ ശത്രുവാണ്. ഗവണ്മെന്റ് കോവിഡ് -19 നെ എല്ലാ ശക്തിയോടെയും പോരാടുകയാണെന്നും രാജ്യത്തിന്റെ വേദന ലഘൂകരിക്കാൻ എല്ലാ ഗവണ്മെന്റ
വകുപ്പുകളും രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ കൂടുതൽ ജനങ്ങൾക്ക് വേഗത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകാൻ കേന്ദ്ര ഗവണ്മെന്റും എല്ലാ സംസ്ഥാന ഗവണ്മെന്റുകളും ഒരുമിച്ച് നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്താകമാനം ഇതുവരെ 18 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഗവണ്മെന്റ് ആശുപത്രികളിൽ സൗജന്യ വാക്സിനേഷൻ നടത്തിവരുന്നു . ഓരോ തവണയും വാക്‌സിനായി രജിസ്റ്റർ ചെയ്യണമെന്നും എല്ലായ്‌പ്പോഴും കോവിഡ് ഉചിത പെരുമാറ്റം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. കൊറോണയ്ക്കെതിരായ സംരക്ഷണത്തിനുള്ള ഒരു പ്രധാന മാർഗമാണ് ഈ വാക്സിൻ എന്നും ഗുരുതരമായ രോഗ സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ദുഷ്‌കരമായ വേളയിൽ ഓക്‌സിജൻ വിതരണം ഉറപ്പാക്കാൻ സായുധ സേന പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേയും ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുന്നു. രാജ്യത്തെ ഔഷധ മേഖല വലിയ തോതിൽ മരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു. മരുന്നുകളുടെയും വൈദ്യസഹായങ്ങളുടെയും കരിഞ്ചന്ത തടയുന്നതിന് കർശന നിയമങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം സംസ്ഥാന ഗവണ്മെന്റുകളോട് അഭ്യർത്ഥിച്ചു.
ദുഷ്‌കരമായ സമയങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ഈ വെല്ലുവിളിയെ ശക്തിയും അർപ്പണബോധവും കൊണ്ട് മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലും കോവിഡ് -19 വ്യാപിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി , അതത് പ്രദേശങ്ങളിൽ ശരിയായ അവബോധവും ശുചിത്വവും ഉറപ്പാക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോട് അഭ്യർത്ഥിച്ചു.
***
(Release ID: 1718606)
Visitor Counter : 321
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada