പ്രധാനമന്ത്രിയുടെ ഓഫീസ്
1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സംവിധാനങ്ങൾ പിഎം കെയേഴ്‌സിലൂടെ സംഭരിക്കും
പിഎം കെയേഴ്‌സ് നിധി യിൽ നിന്ന് 322.5 കോടി ഇതിനായായി ചിലവിടും
രോഗികൾക്ക് അവരുടെ രക്തത്തിലെ ഓക്സിജന്റെ അളവിനെ അടിസ്ഥാനമാക്കി ഓക്സിജൻ നൽകുന്നത്തിന് ഡിആർഡിഒ വികസിപ്പിച്ച സമഗ്ര സംവിധാനം.
ഡിആർഡിഒ സാങ്കേതികവിദ്യ ഒന്നിലധികം വ്യവസായങ്ങൾക്ക് കൈമാറി , അവർ രാജ്യത്തുടനീളം ഉപയോഗത്തിനായി ഓക്സികെയർ സംവിധാനങ്ങൾ നിർമ്മിക്കും.
ഓക്സിജൻ പ്രവാഹത്തിന്റെ പതിവ് അളവെടുപ്പും സ്വമേധയാലുള്ള ക്രമീകരണവും ഒഴിവാക്കിക്കൊണ്ട് ഓക്സി കെയർ സംവിധാനം ആരോഗ്യസംരക്ഷണ ദാതാക്കളുടെ ജോലിഭാരം കുറയ്ക്കുന്നു.
Posted On:
12 MAY 2021 6:16PM by PIB Thiruvananthpuram
പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ചെടുത്ത 1,50,000 യൂണിറ്റ് ‘ഓക്സികെയർ’ സംവിധാനം 322.5 കോടി രൂപ ചെലവിൽ വാങ്ങുന്നതിന് പി എം കെയേഴ്‌സ് ഫണ്ട് അനുമതി നൽകി. രോഗികളുടെ SpO2 നില അനുസരിച്ച്, ഓക്സിജൻ നൽകുന്നത് നിയന്ത്രിക്കുന്ന, ഓക്സിജൻ വിതരണ സംവിധാനമാണ് 'ഓക്സി കെയർ'. ഈ അനുമതി പ്രകാരം 1,00,000 മാനുവൽ, 50,000 ഓട്ടോമാറ്റിക് ഓക്സികെയർ സംവിധാനങ്ങളും, നോൺ റീബ്രീത്തർ മാസ്കുകളും വാങ്ങുന്നുണ്ട്.
ഓക്സികെയർ സംവിധാനം, രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവിനെ അടിസ്ഥാനമാക്കി ആവശ്യമായ അളവിൽ ഓക്സിജൻ നൽകുകയും വ്യക്തി ഹൈപ്പോക്സിയ അവസ്ഥയിലാകുന്നത് തടയുകയും ചെയ്യുന്നു. ഉയരം കൂടിയ പ്രദേശത്ത് നിയോഗിക്കപ്പെട്ട സേനാംഗങ്ങൾക്കായി ഡിആർഡിഒയുടെ ബെംഗളൂരുവിലെ ഡിഫൻസ് ബയോ എഞ്ചിനീയറിംഗ് & ഇലക്ട്രോ മെഡിക്കൽ ലബോറട്ടറിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. കോവിഡ്-19 രോഗികളുടെ ചികിത്സയ്ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാനാകും. ഓക്സിജന്റെ അളവ് നിർണയിക്കുകയും, ക്രമീകരിക്കുകയും ചെയ്യുന്നതിന് മനുഷ്യ സഹായം ആവശ്യമില്ലാത്ത ഈ സംവിധാനം, ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കുകയും രോഗികളുമായി സമ്പർക്കത്തിൽ വരുന്നത് ഗണ്യമായി ഒഴിവാക്കുകയും ചെയ്യും.
ഈ സമ്പ്രദായത്തിന് രണ്ട് വകഭേദങ്ങൾ ഉണ്ട്. അടിസ്ഥാന പതിപ്പിൽ, SpO2 റീഡിംഗുകളെ അടിസ്ഥാനമാക്കി ഓക്സിജൻ പ്രവാഹം മനുഷ്യ സഹായത്താൽ നിയന്ത്രിക്കപ്പെടുന്നു. രണ്ടാമത്തെ ഇനത്തിൽ ഇലക്ട്രോണിക് നിയന്ത്രണ സംവിധാനമുള്ള ഓക്സിജൻ സിലിണ്ടർ ഓക്സിജന്റെ ഒഴുക്കിനെ യാന്ത്രികമായി നിയന്ത്രിക്കുന്നു.
ഓക്സികെയർ സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്ന നോൺ-റീബ്രീത്തർ മാസ്കുകൾ ഓക്സിജന്റെ കാര്യക്ഷമമായ ഉപയോഗത്തിന് സഹായിക്കുകയും, 30-40% വരെ ഓക്സിജൻ ലാഭിക്കുകയും ചെയ്യുന്നു.വീടുകൾ, കോവിഡ് കെയർ സെന്ററുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഓക്സി കെയർ സംവിധാനങ്ങൾ ഉപയോഗിക്കാം. ഓക്സി കെയർ സാങ്കേതികവിദ്യ ഡിആർഡിഒ ഇന്ത്യയിലെ നിരവധി വ്യവസായ സംരംഭങ്ങൾക്ക് കൈമാറിയിട്ടുണ്ട്, അത് വഴി ഓക്സികെയർ സംവിധാനങ്ങൾ കൂടുതലായി നിർമ്മിക്കാനാവും.
***
(Release ID: 1718114)
Visitor Counter : 302
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada