മന്ത്രിസഭ

ആകാശമാർഗത്തിലുള്ള റോപ്‌വേ സംവിധാനം വികസിപ്പിക്കുന്നതിനായി ഐടിബിപിയുടെ ഭൂമി ഉത്തരാഖണ്ഡ് ഗവണ്മെന്റിന് കൈമാറാൻ മന്ത്രിസഭ അംഗീകാരം നൽകി

प्रविष्टि तिथि: 12 MAY 2021 4:34PM by PIB Thiruvananthpuram

ഉത്തരാഖണ്ഡിലെ  ഡെറാഡൂണിനും മുസ്സൂറിയ്ക്കും ഇടയിൽ ആകാശമാർഗത്തിലുള്ള റോപ്‌വേ പദ്ധതിയ്ക്കായി   മുസ്സൂറിയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) 1500  ചതുരശ്ര മീറ്റർ സ്ഥലം  സംസ്ഥാന ഗവൺമെൻറിന്   കൈമാറാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന  കേന്ദ്ര മന്ത്രിസഭായോഗം   അനുമതി നൽകി.  

ഡെറാഡൂണിലെ  പുർക്കുൽ ഗാവിനും ,ലോവർ ടെർമിനൽ സ്റ്റേഷൻ),  മുസ്സൂറിയിലെ ലൈബ്രറിയ്ക്കും (അപ്പർ ടെർമിനൽ സ്റ്റേഷൻ) ഇടയിൽ  ഒരു ദിശയിൽ മണിക്കൂറിൽ 1000 പേരെ വഹിക്കാൻ ശേഷിയുള്ളതാണ്  നിർദ്ദിഷ്ട റോപ്‌വേ.  285  കോടി രൂപയാണ് മതിപ്പു ചെലവ് . ഇത് ഡെറാഡൂണിൽ നിന്ന് മുസ്സൂറിയിലേക്കുള്ള റോഡ്  ഗതാഗതം ഗണ്യമായി കുറയ്ക്കും.

കൂടാതെ, ഇത് 350 പേർക്ക് നേരിട്ടും, 1500ലധികം  പേർക്ക്  പരോക്ഷമായും  തൊഴിലവസരവും  സൃഷ്ടിക്കും. നിർമ്മാണം പൂർത്തിയാകുമ്പോൾ റോപ് വേ വളരെയധികം വിനോദ സഞ്ചാരികളെ  ആകർഷിക്കും, ഇത് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ഉത്തേജനം നൽകുകയും ടൂറിസം മേഖലയിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

 

***


(रिलीज़ आईडी: 1717972) आगंतुक पटल : 249
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Telugu , Kannada