രാജ്യരക്ഷാ മന്ത്രാലയം

മുൻ എ.എം.സി. / എസ്.എസ്.സി മെഡിക്കൽ ഓഫീസർമാരെ നിയമിക്കാൻ ഡിജി എ.എഫ്.എം.എസ്സിന് അനുമതി

Posted On: 09 MAY 2021 11:53AM by PIB Thiruvananthpuram
 
 

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത്, വിരമിച്ച ആർമി മെഡിക്കൽ കോർ (എ.എം.സി.) / ഷോർട്ട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നതിന് പ്രതിരോധ മന്ത്രാലയം, ഡൈറെക്റ്ററെയ്‌റ്റ് ജനറൽ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന് (ഡിജി എ.എഫ്.എം.എസ്) അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. 2017 നും 2021 നും ഇടയിൽ വിരമിച്ച 400 മുൻ എ.എം.സി/എസ്.എസ്.സി മെഡിക്കൽ ഓഫീസർമാരെ 'ടൂർ ഓഫ് ഡ്യൂട്ടി’പദ്ധതി പ്രകാരം, പരമാവധി 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
എ.എഫ്.എം.എസ് ഇതിനകം വിവിധ ആശുപത്രികളിൽ അധികമായി ഡോക്ടർമാരെ വിന്യസിച്ചിട്ടുണ്ട്. ഷോർട്ട് സർവീസസ് കമ്മീഷൻഡ് ഡോക്ടർമാരുടെ കാലാവധി 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു.  ഇത് ഡോക്ടർമാരുടെ ആകെ സംഖ്യ 238 ആയി വർദ്ധിപ്പിച്ചു. എ.എഫ്.എം.എസിൽ നിന്ന് അടുത്തിടെ വിരമിച്ച മെഡിക്കൽ പ്രൊഫഷണലുകളെയും വീണ്ടും നിയമിച്ചു.
 
കൂടാതെ, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇ-സഞ്ജീവനി ഒപിഡി വഴി ഓൺ‌ലൈനായി സൗജന്യ കൺസൾട്ടേഷൻ നൽകുന്നതിന് മുൻ പ്രതിരോധ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. https://esanjeevaniopd.in/ എന്ന വെബ്‌സൈറ്റിൽ ഈ സേവനം ലഭിക്കും.
 
മുൻ സൈനികരെയും അവരുടെ ആശ്രിതരെയും പരിചരിക്കുന്നതിനായി 51 എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളിൽ (അധിക കോവിഡ് രോഗികൾ ഉള്ള ക്ലിനിക്കുകളിൽ) രാത്രി ഡ്യൂട്ടിക്ക്  മൂന്ന് മാസത്തേക്ക് അധിക കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.
   


(Release ID: 1717362) Visitor Counter : 235