ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വിദേശത്തുനിന്നും എത്തിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ക്ലീറൻസിനായി കസ്റ്റംസിൽ കെട്ടിക്കിടക്കുന്നു എന്ന വാർത്ത അവാസ്തവം

Posted On: 06 MAY 2021 12:16PM by PIB Thiruvananthpuram

 


ന്യൂഡൽഹിമെയ് 06, 2021

വിദേശത്തുനിന്നും എത്തിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കസ്റ്റംസ് അധികാരികളിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി കസ്റ്റംസ് വെയർഹൗസിൽ കെട്ടിക്കിടക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുഎന്നാൽ  വാർത്ത തീർത്തും തെറ്റാണെന്നും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്ര പരോക്ഷനികുതി-കസ്റ്റംസ്‌ ബോർഡ് വ്യക്തമാക്കിഇന്ത്യൻ കസ്റ്റംസ് എല്ലാ ചരക്കുകൾകും അതിവേഗം ക്ളിയറൻസ് നൽകുന്നുണ്ടെന്നും അത്തരം പ്രശ്നങ്ങൾ രാജ്യത്തെ  ഒരു തുറമുഖത്തും   നിലവിലില്ലെന്നും ബോർഡ് വ്യക്തമാക്കി.

ഇത് വരെ വിവിധ രാജ്യങ്ങളിൽ നിന്ന് 3000 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ലഭിച്ചത്മൗറീഷ്യസിൽ നിന്നും 200, റഷ്യ (20), യുകെ നാല് ചരക്കുകളിൽ ആയി (669), റൊമാനിയയിൽ നിന്ന് 80, അയർലണ്ടിൽ നിന്ന് 700, തായ്ലൻഡ് (30), ചൈന (1000), ഉസ്ബെക്കിസ്ഥാൻ (151), കൂടാതെതായ്വാൻ 150 എണ്ണവും ആണ്  അയച്ചിട്ടുള്ളത്


ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഒന്നുകിൽ തിരിച്ചറിഞ്ഞ തൃതീയ പരിചരണ സ്ഥാപനങ്ങളിൽ എത്തിക്കുകയോ അല്ലങ്കിൽ  വിതരണത്തിന് യയ്ക്കുകയോ ചെയ്യുന്നുകസ്റ്റംസ് വകുപ്പിന്റെ വെയർഹൗസിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളൊന്നും കെട്ടി കിടക്കുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.

സാധന സാമഗ്രികൾ എത്തുമ്പോൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അവയുടെ ക്ലിയറൻസിനായി ഇന്ത്യൻ കസ്റ്റംസ് 24 മണിക്കൂറും പ്രവർത്തിക്കുന്നുഇതിൽ തന്നെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചരക്കുകൾക്ക് ഉയർന്ന മുൻഗണനയാണ് നൽകുന്നത്.

നിരീക്ഷണത്തിനും ക്ലിയറൻസിനുമായി നോഡൽ ഓഫീസർമാർക്ക് ഇ-മെയിലിൽ അലേർട്ടുകൾ ലഭിക്കുമ്പോൾ തന്നെമുതിർന്ന ഉദ്യോഗസ്ഥരുടെ നേതുത്വത്തിൽ നിരീക്ഷണവും നടക്കുന്നു. 

 

RRTN/SKY

 


(Release ID: 1716461) Visitor Counter : 251