രാസവസ്തു, രാസവളം മന്ത്രാലയം

റെമെഡെസിവീറിന്റെ ഉൽപാദനവർദ്ധന   ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കും - ശ്രീ സദാനന്ദ ഗൗഡ

Posted On: 05 MAY 2021 2:52PM by PIB Thiruvananthpuram

 


ന്യൂഡൽഹി , മെയ് 05,2021

കോവിഡ് ചികിത്സയ്ക് ആവശ്യമായ മരുന്നുകൾ,  മറ്റ് അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിനു കേന്ദ്ര രാസവസ്തു , രാസവള മന്ത്രി ശ്രീ. ഡി. വി സദാനന്ദ ഗൗഡ അധ്യക്ഷത വഹിച്ചു.

 റെംഡെസിവിറിന്റെ ഉൽപാദന ശേഷി പ്രതിമാസം 1.03 കോടി വയലുകളായി  ഉയർത്തിയതിൽ  ഏഴ് നിർമാതാക്കളെ   യോഗത്തിൽ ശ്രീ ഗൗഡ  അഭിനന്ദിച്ചു, ഒരു മാസം മുമ്പ് ഇത് 38 ലക്ഷം വയലുകളായിരുന്നു .

മെയ് 3 നും മെയ് 9 നും ഇടയിൽ എല്ലാ സംസ്ഥാനങ്ങൾക്കും റെംഡെസിവിറിന്റെ 16.5 ലക്ഷം വയലുകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ഏപ്രിൽ മുതൽ 34.5 ലക്ഷം വയലുകൾ ആണ്  അനുവദിച്ചത് .

യോഗത്തിൽ മറ്റ് അവശ്യമരുന്നുകളുടെ ലഭ്യതയെ കുറിച്ചും ചർച്ച ചെയ്തു .മറ്റ് അവശ്യ മരുന്നുകളുടെ ലഭ്യത നിരന്തരം നിരീക്ഷിക്കുകയും കരിഞ്ചന്ത , പൂഴ്ത്തിവയ്പ്  എന്നിവ സംഭവിക്കുന്നുണ്ടോ എന്ന്  പരിശോധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ ഗൗഡ ഊന്നിപ്പറഞ്ഞു.

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത ചാർജ് ഈടാക്കൽ  എന്നിവ  തടയുന്നതിന് ഫീൽഡ് പരിശോധനയ്ക്കായി സംസ്ഥാന തലത്തിൽ സംഘങ്ങളെ നിയോഗിക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്ക് നിർദ്ദേശം നൽകിയതായി യോഗത്തിൽ പരാമർശിച്ചു  . 1.5.2021 വരെ  ഇന്ത്യയിലുടനീളം ഇത്തരം പ്രവർത്തികളുമായി ബദ്ധപ്പെട്ട്  78 നടപടികൾ സ്വീകരിച്ചു. അറസ്റ്റുചെയ്യുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും , കൂടാതെ മരുന്നുകൾ  ,ഒഴിഞ്ഞ കുപ്പികൾ, പണം എന്നിവ പിടിച്ചെടുക്കുകയും ചെയ്തു

 

 IE/SKY



(Release ID: 1716227) Visitor Counter : 227