ഉപരാഷ്ട്രപതിയുടെ കാര്യാലയം

സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾക്ക് ഉയർന്ന മുൻഗണന നൽകണമെന്ന് ഉപരാഷ്ട്രപതി

Posted On: 30 APR 2021 12:37PM by PIB Thiruvananthpuram

 


ന്യൂഡൽഹിഏപ്രിൽ 30, 2021

രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് ഡോഎവിറ്റ ഫെർണാണ്ടസിന് വീഡിയോ കോൺഫറൻസിലൂടെ യുധ്വീർ മെമ്മോറിയൽ പുരസ്കാരം സമ്മാനിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി അവർ ചെയ്ത സേവനങ്ങളെ മാനിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്.

രാജ്യത്തെ മാതൃമരണ അനുപാതം കുറയ്ക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതിയുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രകാരം 2030 ഓടെ ആഗോള മാതൃമരണ അനുപാതം ഒരു ലക്ഷം ജനനങ്ങളിൽ, 70  താഴെയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ സ്ത്രീകൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നത്തിന് സമഗ്രമായ ശ്രമങ്ങൾ നടത്തണമെന്നും ശ്രീ നായിഡു ആഹ്വാനം ചെയ്തു.

 

RRTN/SKY(Release ID: 1715046) Visitor Counter : 10