ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യ ഗവണ്മെന്റ് ഇതുവരെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾക്കായി 16.16 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകി

Posted On: 29 APR 2021 10:39AM by PIB Thiruvananthpuram

 



ന്യൂഡൽഹിഏപ്രിൽ 29, 2021


കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ മൂന്നാം ഘട്ടം 2021 മെയ് 1 ന് ആരംഭിക്കുംപ്രതിരോധ കുത്തിവെപ്പിന് പുതിയതായി യോഗ്യത നേടിയ ജനസംഖ്യാ വിഭാഗത്തിന്റെ രജിസ്ട്രേഷൻ ഇന്നലെ (28 ഏപ്രിൽവൈകുന്നേരം 4 മണി മുതൽ ആരംഭിച്ചുഗുണഭോക്താക്കൾക്ക് CoWIN പോർട്ടൽ (cowin.gov.in നേരിട്ടോ അല്ലെങ്കിൽ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാൻ കഴിയും.

സംസ്ഥാനങ്ങൾക്കുംകേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഇന്ത്യ ഗവൺമെന്റ് ഇതുവരെ 16.16 കോടി വാക്സിൻ ഡോസുകൾ (16,16,86,140) സൗജന്യമായി നൽകിഇതിൽ വേസ്റ്റേജ് വന്നതുൾപ്പടെ മൊത്തം ഉപഭോഗം 15,10,77,933 ഡോസുകളാണ്.

ഒരു കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ (1,06,08,207) ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ലഭ്യമാണ്.

 

20 ലക്ഷത്തിൽ കൂടുതൽ (20,48,890) വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കുംകേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാക്കും.

 
 

image.png

 

RRTN/SKY


(Release ID: 1714796) Visitor Counter : 218