രാജ്യരക്ഷാ മന്ത്രാലയം

വരുണ നാവിക അഭ്യാസം - 2021 സമാപിച്ചു

Posted On: 28 APR 2021 12:52PM by PIB Thiruvananthpuram

 


ന്യൂഡൽഹിഏപ്രിൽ 28, 2021

ഇന്ത്യ- ഫ്രഞ്ച് ഉഭയകക്ഷി നാവിക അഭ്യാസത്തിന്റെ 19-ആം പതിപ്പ് ‘വരുണ-2021’  2021 ഏപ്രിൽ 27 ന് സമാപിച്ചു.

2021 ഏപ്രിൽ 25 മുതൽ 27 വരെ അറേബ്യൻ കടലിൽ നടത്തിയ  അഭ്യാസത്തിൽ വിപുലമായ വ്യോമ പ്രതിരോധആന്റി-സബ്മറൈൻ വ്യായാമങ്ങൾക്രോസ് ഡെക്ക് ഹെലികോപ്റ്റർ ലാൻഡിംഗുകൾഉപരിതലആന്റി-എയർ വെപ്പൺ ഫയറിംഗ്മറ്റ് സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ ഉള്ള അഭ്യാസങ്ങൾ നടന്നു.

സമുദ്രമേഖലയിൽ സമാധാനംസുരക്ഷസ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സംയോജിത ശക്തിയെന്ന നിലയിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനായി രണ്ട് നാവികസേനകളുടെയും യൂണിറ്റുകൾ അവരുടെ യുദ്ധ-പോരാട്ട കഴിവുകൾ മൂർച്ച കൂട്ടുകയും വർദ്ധിപ്പിക്കുകയും ചെയ്തു.

നോൺ-കോൺടാക്റ്റ് ഫോർമാറ്റിലാണ് വ്യായാമങ്ങൾ പൂർണ്ണമായും നടത്തിയത്.

തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കുകസങ്കീർണ്ണമായ വ്യായാമങ്ങളിലെ കൃത്യത എന്നിവ വരുണ-2021 ന്റെ സവിശേഷതയാണ്രണ്ട് നാവികസേനകളും തമ്മിലുള്ള ഏകോപനം, പരസ്പര വിശ്വാസം/പ്രവർത്തനക്ഷമത, മികച്ച മാതൃകകളുടെ പങ്കിടൽ എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ അഭ്യാസത്തിലൂടെ കഴിഞ്ഞു.

 

RRTN/SKY



(Release ID: 1714596) Visitor Counter : 241