നിതി ആയോഗ്‌

രാജ്യത്തെ വിവിധ ഗവൺമെന്റ് ഇതര സംഘടനകൾ, പൗരസമൂഹ സംഘടനകൾ (CSO) എന്നിവയുമായി കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികൾ സംബന്ധിച്ച് എംപവർഡ് സംഘം-3 ചർച്ച നടത്തി

Posted On: 26 APR 2021 5:24PM by PIB Thiruvananthpuram


ന്യൂഡൽഹി, ഏപ്രിൽ 26, 2021

കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന വെല്ലുവിളികൾ പരിശോധിക്കുന്നത് ലക്ഷ്യമിട്ട് നീതി ആയോഗ് സിഇഒ ശ്രീ അമിതാഭ് കാന്ത് നേതൃത്വം നൽകുന്ന ശാക്തീകരണ സംഘം 3 (Empowered Group-3), രാജ്യത്തെ ഒരുലക്ഷത്തിലേറെ പൗരസമൂഹ സംഘടനകളുമായി (CSOs) ഇന്ന് ചർച്ച നടത്തി. അടുത്തിടെ കൊവിഡ് കേസുകൾ വർധിച്ചതിനെ തുടർന്നുണ്ടായ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ആവശ്യമായ പരസ്പര പങ്കാളിത്തത്തോടെയുള്ള നയപരിപാടികൾ യോഗം ചർച്ച ചെയ്തു.
 
കോവിഡിനെതിരെ ഭരണകൂടം നടത്തുന്ന ശ്രമങ്ങളിൽ രാജ്യമെമ്പാടുമുള്ള CSO കളുടെ പിന്തുണ ശ്രീ അമിതാഭ് കാന്ത് അഭ്യർത്ഥിച്ചു. പഞ്ചായത്തുകൾ, ജില്ലകൾ, റസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ തുടങ്ങിയ വിവിധ തലങ്ങളിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങളിൽ പിന്തുണ വേണമെന്നും നിതി ആയോഗ് സിഇഒ ഓർമ്മിപ്പിച്ചു:
 
* പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതിനുശേഷം കോവിഡ്നിയന്ത്രണങ്ങളും മുൻകരുതലുകളും പാലിക്കുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കൽ  

* ഭരണകൂടം നടത്തുന്ന കോവിഡ് പ്രതിരോധ മാർഗങ്ങളെ പിന്തുണയ്ക്കുക, നഗരപ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക  

* ഭരണകൂടം പ്രഖ്യാപിച്ച വിവിധ പാക്കേജുകൾ, പദ്ധതികൾ എന്നിവയുടെ ഗുണഫലങ്ങൾ സംബന്ധിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക

* പിപിഇ കിറ്റ്, വ്യക്തി സുരക്ഷ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തുകൊണ്ട് സാമൂഹ്യപ്രവർത്തകർ വോളണ്ടിയർമാർ എന്നിവർക്ക് പിന്തുണ നൽകുക  
 
* പൊതു ജനാരോഗ്യ സേവനങ്ങൾ വിതരണം ചെയ്യുന്നതിൽ വരുന്ന കുറവുകൾ നികത്താൻ ജില്ലാ-സംസ്ഥാന ഭരണകൂടങ്ങൾക്ക് പിന്തുണ നൽകുക

* ഹോട്ട്സ്പോട്ടുകൾ കൃത്യമായി തിരിച്ചറിയാൻ പ്രാദേശിക ഭരണകൂടത്തെ സഹായിക്കൽ. ഒപ്പം ദുർബല വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി കൊണ്ട് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വളണ്ടിയർമാരെയോ, അതിനെ ചുമതലയുള്ളവരെയോ നിയോഗിക്കൽ

* വോളണ്ടിയർമാരുടെ പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളോട് ഒത്ത് പ്രവർത്തിക്കുക

* കോവിഡ് രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ നേരിടുന്ന വിവേചനം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കൽ

* ഭരണകൂടം നൽകുന്ന നിർദേശങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ഉറപ്പാക്കുക

*പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നവരെ അതിനായി പ്രേരിപ്പിക്കുക

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ വരാനിടയുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നത് ലക്ഷ്യമിട്ട് 6 ശാക്തീകരണ സംഘങ്ങൾക്ക് ആണ് കേന്ദ്രസർക്കാർ രൂപം നൽകിയത്.

 
കോവിഡ് പ്രവർത്തനങ്ങളിൽ സ്വകാര്യമേഖല, ഗവൺമെന്റ് ഇതര സംഘടനകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് നിതി ആയോഗ് സിഇഒ നേതൃത്വം നൽകുന്ന സംഘം-3 ന് ഉള്ളത്.
 

 

 
 
 

(Release ID: 1714206) Visitor Counter : 173