പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് മാനേജ്മെന്റിനെ സഹായിക്കുന്നതിനുള്ള സായുധ സേനയുടെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

प्रविष्टि तिथि: 26 APR 2021 3:29PM by PIB Thiruvananthpuram

ഡിഫൻസ് സ്റ്റാഫ് തലവൻ (സിഡിഎസ് ) ജനറൽ ബിപിൻ റാവത്ത്‌  ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു. പകർച്ചവ്യാധിയെ നേരിടാൻ സായുധ സേന നടത്തുന്ന ഒരുക്കങ്ങളും പ്രവർത്തനങ്ങളും അവർ അവലോകനം ചെയ്തു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിരമിച്ച, അല്ലെങ്കിൽ കാലാവധി  തികയും  മുമ്പ് സ്വയം പിരിഞ്ഞുപോകുകയോ ചെയ്ത  സായുധ സേനയിലെ എല്ലാ മെഡിക്കൽ ഓഫീസർമാരെയും അവരുടെ നിലവിലെ താമസസ്ഥലത്തിന് സമീപം കൊവിഡ് ഡ്യൂട്ടിക്കായി തിരിച്ചുവിളിക്കുകയാണെന്ന് സിഡിഎസ് പ്രധാനമന്ത്രിയെ അറിയിച്ചു. 

നേരത്തെ വിരമിച്ച മറ്റ് മെഡിക്കൽ ഓഫീസർമാരോടും മെഡിക്കൽ എമർജൻസി ഹെൽപ്പ് ലൈനുകൾ വഴി തങ്ങളുടെ  സേവനങ്ങൾ ലഭ്യമാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. 

കമാൻഡ്, കോർ , ഡിവിഷൻ  എന്നിവയുടെ ആസ്ഥാനങ്ങൾ ,നാവികസേനയുടെയും വ്യോമസേനയുടെയുമടക്കം ആസ്ഥാനങ്ങളിലെ മുഴുവൻ  മെഡിക്കൽ ഓഫീസർമാരെയും ആശുപത്രികളിൽ നിയമിക്കുമെന്ന് ജനറൽ ബിപിൻ റാവത്ത്‌  പ്രധാനമന്ത്രിയെ അറിയിച്ചു.

ആശുപത്രികളിൽ  ഡോക്ടർമാർക്കൊപ്പം നഴ്സിംഗ് സ്റ്റാഫിനെയും  വാൻ തോതിൽ  നിയമിക്കുന്നുണ്ടെന്ന് സിഡിഎസ് പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിൽ സായുധ സേനയ്ക്ക്  ലഭ്യമായ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രികൾക്ക്  ലഭ്യമാക്കുമെന്നും അദ്ദേഹം  പ്രധാനമന്ത്രിയെ അറിയിച്ചു.

പ്രതിരോധ സേനകൾ  ധാരാളം മെഡിക്കൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സാധ്യമായ ഇടങ്ങളിൽ സൈനിക മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ  സിവിലിയന്മാർക്ക് ലഭ്യമാക്കുമെന്നും സിഡിഎസ് അറിയിച്ചു.

ഇന്ത്യയിലും വിദേശത്തും ഓക്സിജനും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് വ്യോമസേന നടത്തുന്ന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ വെറ്ററൻസ് സെല്ലുകളിൽ നിയോഗിച്ചിട്ടുള്ള കേന്ദ്ര, രാജ്യ സൈനിക് വെൽഫെയർ ബോർഡുകൾക്കും ഉദ്യോഗസ്ഥർക്കും വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ സാധ്യമായിടത്തെല്ലാം  വിമുക്ത ഭടന്മാരുടെ  സേവനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകുന്നത്  സംബന്ധിച്ചും  പ്രധാനമന്ത്രി സിഡിഎസുമായി ചർച്ച ചെയ്തു.

********


(रिलीज़ आईडी: 1714153) आगंतुक पटल : 307
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada