രാജ്യരക്ഷാ മന്ത്രാലയം

കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത് ലക്ഷ്യമിട്ട്, ഓക്സിജൻ സംഭരണികൾ, അവശ്യ മരുന്നുകൾ, മറ്റു വൈദ്യ ഉപകരണങ്ങൾ തുടങ്ങിയവ ഇന്ത്യൻ വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു തുടങ്ങി 

Posted On: 23 APR 2021 5:26PM by PIB Thiruvananthpuram

 

 
കോവിഡ് കേസുകളിൽ വലിയ വർധന ഉണ്ടാകുന്ന പശ്ചാത്തലത്തിൽ പുതിയ കോവിഡ്  ആശുപത്രികൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കൽ, നിലവിലുള്ളവയുടെ ആവശ്യങ്ങൾ പരിഹരിക്കൽ തുടങ്ങിയവ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓക്സിജൻ സംഭരണികൾ, സിലണ്ടറുകൾ, അവശ്യ മരുന്നുകൾ, വൈദ്യ ഉപകരണങ്ങൾ തുടങ്ങിയവ വ്യോമമാർഗം വിതരണം ചെയ്തു തുടങ്ങി.
 
ഇവയുടെ സുഗമമായ വിതരണം ഉറപ്പാക്കുന്നതിനു വേണ്ടി ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ ആയ C-17, C-130J, IL-76, An-32, Avro എന്നിവയുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ Chinook, Mi-17 ഹെലികോപ്റ്ററുകളും വിന്യസിക്കും.
 
 
ഡൽഹിയിലെ വിവിധ ആശുപത്രികളിലേയ്ക്ക്, കൊച്ചി, മുംബൈ, വിശാഖപട്ടണം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, നേഴ്സുമാർ എന്നിവരെയും വ്യോമമാർഗം IAF എത്തിച്ചുകഴിഞ്ഞു.
 
രാജ്യത്തെ ഓക്സിജൻ വിതരണ വേഗത വർധിപ്പിക്കുന്നത് പരിഗണിച്ചുകൊണ്ട് കാലിയായ ഓക്സിജൻ ടാങ്കറുകൾ, C-17, IL-76 എന്നീ വിമാനങ്ങളുടെ സഹായത്തോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള  
നിറയ്ക്കൽ കേന്ദ്രങ്ങളിലേക്ക് IAF എത്തിച്ചു തുടങ്ങിയിട്ടുണ്ട്. 
 
അതിനുപുറമേ ലേയിൽ ഒരു അധിക കൊവിഡ് പരിശോധന സൗകര്യം സജ്ജമാക്കുന്നതിനായി ഓട്ടോ ക്ലേവ് മെഷീനുകൾ, ബയോ സേഫ്റ്റി ക്യാബിനറ്റുകൾ അടക്കമുള്ളവ C-17, IL-76  എന്നീ വിമാനങ്ങളുടെ സഹായത്തോടെ വിതരണം ചെയ്തുകഴിഞ്ഞു. 
 
ആവശ്യമെങ്കിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ ചരക്കു വിമാനങ്ങളും ഹെലികോപ്റ്റർ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.


(Release ID: 1714051) Visitor Counter : 188