റെയില്‍വേ മന്ത്രാലയം
വിശാഖപട്ടണം, ബൊക്കാരോ എന്നിവിടങ്ങളിൽ നിന്നുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി (എൽഎംഒ) പുറപ്പെടാൻ തയ്യാറായി ഓക്സിജൻ എക്സ്പ്രെസ്സുകൾ
Posted On:
22 APR 2021 4:10PM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 22,2021
ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) ടാങ്കറുകളും വഹിച്ചുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ഇന്ന് രാത്രി വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്കുള്ള യാത്ര ആരംഭിക്കും .വിശാഖപട്ടണത്ത് നിന്നും എൽഎംഒ നിറച്ച ടാങ്കറുകൾ ഇന്ത്യൻ റെയിൽവേയുടെ റോ-റോ സർവീസ് വഴിയാണ് എത്തിക്കുന്നത് .
മറ്റൊരു ഓക്സിജൻ എക്സ്പ്രസ് ഉത്തർപ്രദേശിലെ മെഡിക്കൽ ഓക്സിജന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ലഖ്‌നൗവിൽ നിന്ന് വരാണസി വഴി ബൊക്കാരോയിലേക്കുള്ള യാത്ര ആരംഭിച്ചു.ട്രെയിനിന്റെ സുഗമമായ നീക്കത്തിനായി ലഖ്‌നൗ മുതൽ വാരണാസി വരെ ഒരു ഗ്രീൻ ഇടനാഴി സൃഷ്ടിച്ചിട്ടുണ്ട് .ട്രെയിനുകളിലൂടെ ഓക്സിജന്റെ നീക്കം റോഡ് ഗതാഗതത്തേക്കാൾ വളരെ വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നു
IE/SKY
(Release ID: 1713418)
Visitor Counter : 281