പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്തുടനീളമുള്ള വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി മോദി ആശയവിനിമയം നടത്തി

Posted On: 20 APR 2021 7:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി  രാജ്യത്തുടനീളമുള്ള വാക്സിൻ നിർമ്മാതാക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം നടത്തി . വാക്സിൻ നിർമ്മാതാക്കളുടെ നേട്ടങ്ങളെയും  അവരുടെ
 പ്രൊഫഷണലിസത്തിനും അദ്ദേഹം പ്രശംസിച്ചു. നമ്മുടെ  വാക്‌സിൻ വ്യവസായത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ   'സാമർഥ്യവും , വിഭവങ്ങൾ , സേവനഭാവം'  എന്നിവയാണെന്നും ഇവയാണ് അവരെ ലോകത്തെ വാക്‌സിൻ നേതാവാക്കുന്നത് എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

നമ്മുടെ  വാക്സിൻ നിർമ്മാതാക്കളുടെ കഴിവിൽ വിശ്വാസം അർപ്പിച്ചു കൊണ്ടാണ്   മെയ് 1 മുതൽ എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ പരിപാടി ഗവണ്മെന്റ് അനുവദിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  നമ്മുടെ ജനങ്ങൾക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ കുത്തിവയ്പ്പ്  നൽകാനുള്ള ഉൽപാദന ശേഷി ഉൽപാദന ശേഷി തുടർച്ചയായി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം വാക്സിൻ നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു. പുതിയ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങളെയും പഠനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

റെക്കോർഡ് സമയത്ത് വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്നതിനും നിർമ്മിച്ചതിനും പ്രധാനമന്ത്രി മോദി അവരെ അഭിനന്ദിച്ചു.  ഇവിടെ നിർമ്മിക്കുന്ന വാക്സിനുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ളവയാണെന്ന വസ്തുത ചൂണ്ടിക്കാട്ടികൊണ്ട്  , ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ പരിപാടി  ഇന്ത്യയിൽ നടക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

വാക്സിനുകൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ഈ പ്രക്രിയയിലുടനീളം, രാജ്യം ‘മിഷൻ കോവിഡ് സൂരക്ഷ’ യുടെ കീഴിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിരന്തരം പ്രവർത്തിക്കുകയും ആദ്യം  മുതൽ അവസാനം വരെ വാക്സിൻ വികസന പരിസ്ഥിതി വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. എല്ലാ വാക്സിൻ നിർമ്മാതാക്കൾക്കും സാധ്യമായ എല്ലാ സഹായങ്ങളും  പിന്തുണയും നൽകിയതിന് പുറമെ , വാക്സിൻ അംഗീകാര പ്രക്രിയ വേഗത്തിലും ശാസ്ത്രീയവുമാണെന്ന് ഗവണ്മെന്റ്  ഉറപ്പുവരുത്തിയെന്ന്  പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ പരീക്ഷണ  ഘട്ടത്തിലുള്ള വാക്സിനുകൾക്ക്   സാധ്യമായ എല്ലാ പിന്തുണയും സുഗമമായ അംഗീകാര പ്രക്രിയയും അദ്ദേഹം ഉറപ്പ് നൽകി.

കോവിഡ് -19 നെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ നമ്മുടെ സ്വകാര്യമേഖലയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ  വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ വാക്സിനേഷൻ യജ്ഞത്തിൽ സ്വകാര്യമേഖല കൂടുതൽ സജീവമായ പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് ആശുപത്രികളും വാക്‌സിൻ വ്യവസായവും തമ്മിലുള്ള മികച്ച ഏകോപനം ആവശ്യമാണ്.

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ അനുവദിക്കാനുള്ള ഗവണ്മെന്റ്  തീരുമാനത്തിനും കൂടുതൽ പ്രോത്സാഹനങ്ങളും അയവും  നൽകുന്നതിന് സ്വീകരിച്ച വിവിധ നടപടികൾക്കും വാക്സിൻ നിർമ്മാതാക്കൾ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വാക്സിൻ വികസനത്തിനും ഉൽപാദനത്തിനുമായി കേന്ദ്ര ഗവൺമെന്റിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അവർ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അഭിനന്ദിച്ചു. ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ, വരാനിരിക്കുന്ന വാക്സിനുകൾ , പുതിയ രൂപാന്തരങ്ങളെ
കുറിച്ചുള്ള ഗവേഷണം എന്നിവയും അവർ ചർച്ച ചെയ്തു.

 

***



(Release ID: 1713067) Visitor Counter : 196