ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ലോക കരൾ ദിനാഘോഷത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ അധ്യക്ഷത വഹിച്ചു.

Posted On: 19 APR 2021 2:38PM by PIB Thiruvananthpuram

 ന്യൂഡൽഹി , ഏപ്രിൽ 19,2021

ലോക കരൾ ദിനാഘോഷത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അധ്യക്ഷത വഹിച്ചു. ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ശ്രീ ചൗബേ , ഇന്ത്യയിൽ നിശബ്ദമായ ഒരു പകർച്ചവ്യാധിയെന്ന നിലയിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്  -എൻ‌എഫ്‌എൽ‌ഡിയുടെ പങ്കിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു

ആഗോള ജനസംഖ്യയുടെ 20-30% പേരെ ഇത് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ, ഈ വ്യാപനം ജനസംഖ്യയുടെ 9-32% ആളുകളെ  വരെ ബാധിക്കുന്നു .

 10 ഇന്ത്യക്കാരിൽ 1 മുതൽ 3 പേർക്ക് ഫാറ്റി ലിവർ അല്ലെങ്കിൽ അനുബന്ധ രോഗം ഉണ്ടാകും എന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്

കാൻസർ, പ്രമേഹം, കാർഡിയോ-വാസ്കുലർ രോഗങ്ങൾ, ഹൃദയാഘാതം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിയിൽ എൻ‌എഫ്‌എൽ‌ഡിക്കും  സംയോജിത എൻ‌എഫ്‌എൽ‌ഡിക്കും എതിരായ പ്രവർത്തനത്തിന്റെ ആവശ്യകത തിരിച്ചറിയുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ.

ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഓഫീസ് റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് ലോകാരോഗ്യ സംഘടനയെ പ്രതിനിധീകരിച്ച് പരിപാടിയിൽ പങ്കെടുത്തു 

 
IE/SKY


(Release ID: 1712678) Visitor Counter : 4