വിദ്യാഭ്യാസ മന്ത്രാലയം

ഇഗ്നോയുടെ 34- മത് ബിരുദ ദാന സമ്മേളനത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അഭിസംബോധന ചെയ്തു.

Posted On: 15 APR 2021 3:15PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ഏപ്രിൽ 15,2021

 ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) യുടെ 34-ാമത് ബിരുദ ദാന സമ്മേളനത്തെ വെർച്വൽ മോഡിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് അഭിസംബോധന ചെയ്തു.34-ാമത് കോൺവോക്കേഷനിൽ,  വിജയികളായ 2,37,844 വിദ്യാർത്ഥികൾക്ക്  ഡിഗ്രി, ഡിപ്ലോമ, വിവിധ പ്രോഗ്രാമുകളുടെ സർട്ടിഫിക്കറ്റ് എന്നിവ സർവകലാശാല സമ്മാനിച്ചു.  കോവിഡ് 19 കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇഗ്നോ കാര്യാലയത്തിൽ നിന്നും വിർച്യുൽ ആയാണ് പരിപാടി സംഘടിപ്പിച്ചത്.

വിജയികളായ വിദ്യാർത്ഥികളെ അഭിനന്ദിച്ച മന്ത്രി, ആരംഭ കാലം മുതൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും താങ്ങാനാവുന്ന ഓപ്പൺ, വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ  ലഭ്യമാക്കുന്നതിൽ ഇഗ്നോ വഹിച്ച പങ്കിനെ പ്രശംസിച്ചു. ഒരാൾക്ക് സ്വയംപര്യാപ്ത നൽകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം  സമന്വയിപ്പിച്ചിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന പ്രത്യേകത  സ്വാശ്രയത്വമാണെന്നും അദ്ദേഹം പറഞ്ഞു.2035 ഓടെ 50% ജിഇആർ (മൊത്ത എൻറോൾമെന്റ് അനുപാതം) എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, സർവകലാശാല നിർണായക സംഭാവന നൽകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക്,ചടങ്ങിൽ 29 മെഡലുകൾ സമ്മാനിച്ചു.  വിവിധ സ്ട്രീമുകളിലെ വിജയികളായ വിദ്യാർത്ഥികൾക്ക്, 55 പിഎച്ച്ഡി, 13 എംഫിൽ ഡിഗ്രി സർട്ടിഫിക്കറ്റുകളും  സമ്മേളനത്തിൽ നൽകി.

ഇത്തവണ വനിതാ വിദ്യാർത്ഥികൾ മികവ് പുലർത്തിയിട്ടുണ്ട്. മികവിനുള്ള ആകെ 29 മെഡലുകളിൽ 21 എണ്ണം വനിതാ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ആകെ പിഎച്ച്ഡി, എംഫിൽ ബിരുദങ്ങളിൽ 37 എണ്ണം വനിത വിദ്യാർത്ഥികൾക്ക് ആണ് ലഭിച്ചത്.

 
IE/SKY
 


(Release ID: 1712023) Visitor Counter : 158