ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

അടിയന്തിര സാഹചര്യങ്ങളില്‍ സ്പുട്നിക്-5 വാക്‌സീന്റെ നിയന്ത്രിത ഉപയോഗത്തിന് അനുമതി

Posted On: 13 APR 2021 11:56AM by PIB Thiruvananthpuram

റഷ്യയുടെ സ്പുട്നിക്-5 വാക്‌സീന്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോളര്‍ (ഡിസിജിഐ) അനുമതികളോടെ അനുമതി നല്‍കി. കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കീഴിലുള്ള വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. ഡിസിജിഐ അനുമതി ലഭിച്ചതോടെ സ്പുട്‌നിക് -5 വാക്‌സീന്‍ ഉപയോഗിക്കാം. 

രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് -5. മുപ്പതോളം രാജ്യങ്ങള്‍ ഇതുവരെ ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സ്പുട്‌നിക് വാക്‌സീന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി വാക്‌സിന്റെ സാധ്യത പരിശോധിച്ചത്. 

21 ദിവസത്തെ ഇടവേളയോടെ 0.5 മില്ലി വീതം രണ്ട് ഡോസുകളായി വാക്‌സിന്‍ ഇന്‍ട്രാമുസ്‌കുലറായി നല്‍കണം. വാക്‌സിന്‍ -18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.

*****



(Release ID: 1711488) Visitor Counter : 295