ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ടിക്ക ഉത്സവത്തിന്റെ  ഒന്നാം ദിവസം നൽകിയ 30 ലക്ഷത്തോളം ഡോസുകൾ ഇന്ത്യയിലെ വാക്‌സിൻ കവറേജ് 10.45 കോടിയിലേക്ക് ഉയർത്തി

Posted On: 12 APR 2021 11:39AM by PIB Thiruvananthpuram

 


ന്യൂഡൽഹി , ഏപ്രിൽ 12,2021

 രാജ്യവ്യാപകമായി പുരോഗമിക്കുന്ന ടിക്ക ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന്  രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 10.45 കോടി കവിഞ്ഞു.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 15,56,361  സെഷനുകളിലായി  10,45,28,565  വാക്സിൻ ഡോസ് വിതരണം ചെയ്തു.

രാജ്യത്ത് ഇതുവരെ നൽകിയ ആകെ ഡോസുകളുടെ 60.13 ശതമാനവും  എട്ട് സംസ്ഥാനങ്ങളിലാണ്‌ .ടിക്ക ഉത്സവത്തിന്റെ ഒന്നാം ദിനമായ ഇന്നലെ 30 ലക്ഷത്തോളം വാക്സിനേഷൻ ഡോസുകൾ നൽകി.


വാക്സിനേഷൻ യജ്ഞത്തിന്റെ 86-മത്ദിവസം (ഏപ്രിൽ 11 ) 29,33,418  ഡോസ് വാക്സിൻ വിതരണം ചെയ്തു.ആഗോളതലത്തിൽ നൽകുന്ന ദൈനംദിന ഡോസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിദിനം ശരാശരി 40,55,055 ഡോസുകൾ നൽകി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു


രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ   1,68,912  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി , ചത്തീസ്ഗഡ്,  കർണാടക, കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ രോഗികളുടെ 83.02 ശതമാനവും ഈ സംസ്ഥാനങ്ങളിൽനിന്നുമാണ് .


മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 63,294.  ഉത്തർപ്രദേശിൽ 15,276 പേർക്കും  ഡൽഹിയിൽ  10,774 പേർക്കും.പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 12,01,009.  ആയി. ഇത് രാജ്യത്ത് ആകെ  രോഗികളുടെ എണ്ണത്തിന്റെ 8.88 %ആണ് .  കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ  92,922 പേരുടെ കുറവ് രേഖപ്പെടുത്തി


മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കർണാടകം, കേരളം, ഉത്തർപ്രദേശ്   എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 70.16 % വും. ഇതിൽ രാജ്യത്തെ മൊത്തം സജീവ കേസുകളുടെ  47.22% മഹാരാഷ്ട്രയിൽ മാത്രമാണ്.

രാജ്യത്ത് ഇതുരെ  1,21,56,529 പേർ രോഗ മുക്തരായി. 89.86%.ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 75,086 പേർ രോഗ മുക്തരായി.

 പ്രതിദിന കോവിഡ് മരണസംഖ്യയിലും വർധന രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ  904 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 89.16 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 349. ഛത്തീസ്ഗഡിൽ 122  പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട്  ചെയ്തു.

 

IE/SKY


(Release ID: 1711124) Visitor Counter : 300