പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊറോണയ്‌ക്കെതിരായ രണ്ടാമത്തെ വൻ യുദ്ധത്തിന്റെ തുടക്കമാണ് ടിക്ക ഉത്സവ്: പ്രധാനമന്ത്രി

Posted On: 11 APR 2021 10:44AM by PIB Thiruvananthpuram

‘മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ’ സൃഷ്ടിക്കുന്നതിൽ സമൂഹവും ആളുകളും നേതൃത്വം നൽകണം: പ്രധാനമന്ത്രി

വാക്സിൻ പാഴാക്കുന്നത്  പൂജ്യം നിരക്കിലേയ്ക്ക്  നാം നീങ്ങണം: പ്രധാനമന്ത്രി

‘ടിക്ക ഉത്സവ’ത്തിനായി വ്യക്തിപരവും സാമൂഹികവും ഭരണപരവുമായ തലങ്ങളിൽ ലക്ഷ്യങ്ങൾ സൃഷ്ടിക്കുകയും അവ നേടാൻ ശ്രമിക്കുകയും ചെയ്യുക: പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരായ രണ്ടാം വൻ  യുദ്ധത്തിന്റെ തുടക്കമായി  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  വാക്സിനേഷൻ ഉത്സവത്തെ  (‘ടിക്ക ഉത്സവ്’,) വിശേഷിപ്പിച്ചു. വ്യക്തിപരമായ ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരികാണാമെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു.  മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മവാർഷിക ദിനമായ  ഇന്ന് ആരംഭിച്ച ഉത്സവം  ഏപ്രിൽ 14 ന് ബാബാസാഹേബ് അംബേദ്കറുടെ ജന്മവാർഷികം വരെ തുടരും.

ഈ വേളയോടനുബന്ധിച്  നൽകിയ സന്ദേശത്തിൽ  പ്രധാനമന്ത്രി നാല് കാര്യങ്ങൾ ഊന്നിപ്പറഞ്ഞു. ആദ്യം, ഓരോരുത്തരും വാക്സിനേഷൻ, അതായത് നിരക്ഷരരും വൃദ്ധരും പോലുള്ള,  പ്രതിരോധ കുത്തിവയ്പ്പുകൾക്ക് സ്വയം പോകാൻ കഴിയാത്തവരെ സഹായിക്കണം.

രണ്ടാമതായി, ഓരോരുത്തരും- ഒരാളെ പരിഗണിക്കുക. കൊറോണ ചികിത്സ നേടുന്നതിന് പണമോ  അറിവോ ആളുകളെ സഹായിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.  മൂന്നാമത്, ഓരോരുത്തരും - ഓരോരുത്തരെ സംരക്ഷിക്കുക.  അതായത് ഞാൻ മാസ്ക് ധരിച്ച് എന്നെയും മറ്റുള്ളവരെയും രക്ഷിക്കണം. ഇതിനു ഊന്നൽ നൽകണം .

അവസാനമായി, സമൂഹവും ആളുകളും ‘മൈക്രോ കണ്ടെയ്നർ സോണുകൾ’ സൃഷ്ടിക്കുന്നതിൽ നേതൃത്വം നൽകണം.  ഒരു പോസിറ്റീവ് കേസ് പോലും ഉണ്ടെങ്കിൽ കുടുംബാംഗങ്ങളും സമൂഹത്തിലെ  അംഗങ്ങളും ‘മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ’ സൃഷ്ടിക്കണം. ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യത്ത് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ പ്രധാന ഘടകമാണ് ‘മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ’, പ്രധാനമന്ത്രി പറഞ്ഞു.

പരിശോധനയുടെയും അവബോധത്തിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യോഗ്യരായ ഓരോ വ്യക്തിക്കും വാക്സിനേഷൻ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രാഥമിക ശ്രമമായിരിക്കണം, അദ്ദേഹം പറഞ്ഞു. വാക്സിൻ പാഴാക്കുന്നത് പൂർണ്ണമായി ഒഴിവാക്കുന്നതിലേയ്ക്ക്  നാം നീങ്ങണമെന്ന് പ്രധാനമന്ത്രി നിഷ്ക്കര്ഷിച്ചു.  പ്രതിരോധ കുത്തിവയ്പ്പിന്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നത് നമ്മുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളെ’ കുറിച്ചുള്ള അവബോധം, അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തുപോകാതിരിക്കുക, യോഗ്യരായ എല്ലാ വ്യക്തികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുക, മാസ്‌കുകളും മറ്റ് പ്രോട്ടോക്കോളുകളും പാലിക്കുന്നത്  പോലുള്ള ഉചിതമായ പെരുമാറ്റം  എന്നിവ നാം  എങ്ങനെ പിന്തുടരുന്നുവെന്നതിനെ  ആശ്രയിച്ചായിരിക്കും നമ്മുടെ വിജയമെന്ന്  പ്രധാനമന്ത്രി പറഞ്ഞു

‘ടിക്ക ഉത്സവ’ത്തിന്റെ ഈ നാല് ദിവസങ്ങളിൽ  വ്യക്തിപരവും സാമൂഹികവും ഭരണപരവുമായ തലങ്ങളിൽ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും , അവ കൈവരിക്കാൻ ഉത്സാഹത്തോടെ ശ്രമിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തവും,  ബോധവൽക്കരണവും ഉത്തരവാദിത്തപരമായ പെരുമാറ്റവും  കൊണ്ട് ഒരിയ്ക്കൽ കൂടി കോറോണയെ നിയന്ത്രിക്കുന്നതിൽ നാം വിജയിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ  പ്രകടിപ്പിച്ചു.  

മരുന്നും വേണം, കരുതലും വേണമെന്ന്   ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി  ഉപസംഹരിച്ചു.
****(Release ID: 1710990) Visitor Counter : 205