റെയില്‍വേ മന്ത്രാലയം

ഇന്ത്യൻ റെയിൽ‌വേ, ആവശ്യാനുസരണം ട്രെയിനുകൾ ഓടിക്കുന്നത് തുടരും

Posted On: 09 APR 2021 3:41PM by PIB Thiruvananthpuram



ന്യൂഡൽഹി, ഏപ്രിൽ 09, 2021

നിലവിൽ ഇന്ത്യൻ റെയിൽ‌വേ പ്രതിദിനം ശരാശരി 1402 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. ആകെ 5381 സബർബൻ ട്രെയിൻ സർവീസുകളും, 830 പാസഞ്ചർ ട്രെയിൻ സർവീസുകളും കൂടി പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ, യാത്രക്കാർ കൂടുതലുള്ള മേഖലകളിൽ 28 പ്രത്യേക ട്രെയിനുകൾ ക്ലോൺ സർവീസായി സേവനമനുഷ്ഠിക്കുന്നു.

ഇതുകൂടാതെ 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന് സെൻട്രൽ റെയിൽവേയിൽ 58 ട്രെയിനുകളും (29 ജോടി), പശ്ചിമ റയിൽവേയിൽ 60 ട്രെയിനുകളും (30 ജോടി) ഓടുന്നുണ്ട്.

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ എക്കാലത്തെയും ഉയർന്ന ചരക്കുനീക്കം -1232.64 ദശലക്ഷം ടൺ - നടത്തി. ഇന്ത്യൻ റെയിൽ‌വേയുടെ ചരക്ക് വരുമാനം 2020-21 സാമ്പത്തിക വർഷത്തിൽ ഏകദേശം 1,17,386 കോടി രൂപയാണ്. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് 1,13,897 കോടി ആയിരുന്നു. ഇന്ത്യൻ റെയിൽ‌വേ ചരക്ക് ട്രെയിനുകളുടെ വേഗത കഴിഞ്ഞ വർഷം, മണിക്കൂറിൽ 24 കിലോമീറ്റർ എന്നതിൽനിന്ന് 44 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്

 

(Release ID: 1710713) Visitor Counter : 243