ഉപരാഷ്ട്രപതിയുടെ കാര്യാലയം

ജമ്മു & കശ്മീരിന്റെ സമഗ്ര വികസനത്തിന് നാം പ്രതിജ്ഞാബദ്ധം ;ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും ബാഹ്യ ഇടപെടൽ അനാവശ്യം : ഉപരാഷ്ട്രപതി

Posted On: 09 APR 2021 2:37PM by PIB Thiruvananthpuram

 ന്യൂഡൽഹി , ഏപ്രിൽ 09,2021ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിഎന്നും തുടരുമെന്ന്  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പ്രസ്താവിച്ചു. കശ്മീരിന്റെ സമഗ്രവികസനത്തിനായുള്ള  ഇന്ത്യയുടെ പ്രതിബദ്ധതയെകുറിച്ച് പറഞ്ഞ അദ്ദേഹം  എല്ലാ വെല്ലുവിളികളെയും ഐക്യത്തോടെ നേരിടുമെന്ന്    അടിവരയിട്ടു പ്രസ്താവിച്ചു.ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും  തരത്തിലുള്ള ബാഹ്യ ഇടപെടൽ അനാവശ്യമാണെന്നും  അദ്ദേഹം പറഞ്ഞു.


ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മൂന്നാമത്തെയും നാലാമത്തെയും ബിരുദധാന  ചടങ്ങിൽ സംസാരിച്ച ശ്രീ നായിഡു ലോകത്തിന്റെ  യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസം പുനഃ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി പറഞ്ഞു.

വിദ്യാഭ്യാസം നൽകുന്നതിൽ സാങ്കേതികവിദ്യയുടെ ആവശ്യകതയും, സാധ്യതയുംമഹാമാരി കാണിച്ചു തന്നു എന്ന് സൂചിപ്പിച്ച   ഉപരാഷ്ട്രപതി , സാങ്കേതിക ഉപകരണങ്ങളുടെ കൂടുതൽ വിപുലവും വിവേകപൂർണ്ണവുമായ ഉപയോഗത്തിന് ആഹ്വാനം ചെയ്തു.എന്നിരുന്നാലും, ഈ പ്രക്രിയയിൽ നിലവിലുള്ള ഡിജിറ്റൽ വിഭജനം വർദ്ധിക്കാതെ നോക്കേണ്ടതുണ്ടെന്ന്   അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ പുരാതന കാലം മുതൽ  ജമ്മു കാശ്മീർ നൽകിയ മഹത്തായ സംഭാവനകളും ബിരുദ ധാന ചടങ്ങിൽ   അദ്ദേഹം  അനുസ്മരിച്ചു. പോയ വർഷങ്ങളിൽ ഐ ഐ എം നേടിയ വളർച്ചയെയും , പുരോഗതിയെയും അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്ര സഹ മന്ത്രി ഡോ .ജിതേന്ദ്ര സിംഗ് , ജമ്മു-കാശ്മീർ ലഫ്റ്റനന്റ് ഗവർണർ ശ്രി മനോജ് സിൻഹ  എന്നിവർ ചടങ്ങിൽ  സംബന്ധിച്ചു.

 
IE
 
 


(Release ID: 1710704) Visitor Counter : 166