രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് കസാഖിസ്ഥാൻ  പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തി

Posted On: 09 APR 2021 1:44PM by PIB Thiruvananthpuramന്യൂഡൽഹി , ഏപ്രിൽ 09,2021

പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് കസാഖിസ്ഥാൻ റിപ്പബ്ലിക്കിന്റെ പ്രതിരോധ മന്ത്രിയായ ലെഫ്റ്റനന്റ് ജനറൽ നൂർലാൻ യെർമെക്ബയേവുമായി 2021 , ഏപ്രിൽ 09  ന് ഡൽഹിയിൽ  ചർച്ച നടത്തി.പരിശീലനം, പ്രതിരോധ അഭ്യാസങ്ങൾ , ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ  ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് യോഗത്തിൽ ഇരു മന്ത്രിമാരും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു


പരസ്പര താൽപ്പര്യത്തിലധിഷ്ഠിതമായി  പ്രതിരോധ വ്യാവസായിക സഹകരണത്തിനുള്ള സാധ്യതകൾ    ഇരുപക്ഷവും പരിശോധിക്കാനും   ധാരണയായി .ലെബനനിലെ ഐക്യരാഷ്ട്ര ഇടക്കാല സേനയിൽ (യുണിഫിൽ) ഇന്ത്യൻ ബറ്റാലിയന്റെ ഭാഗമായി വിന്യസിക്കാൻ കസാഖ് സൈനികർക്ക് നൽകിയ അവസരത്തിന് കസാഖി സ്ഥാൻ  പ്രതിരോധമന്ത്രി പ്രതിരോധ  മന്ത്രിയോട് നന്ദി അറിയിച്ചു . വാർഷിക കാസിൻഡ് അഭ്യാസത്തെ ഇരു മന്ത്രിമാരും  ക്രിയാത്മകമായി വിലയിരുത്തി.

പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു

2021 ഏപ്രിൽ 7-10 വരെയാണ്  ലഫ്റ്റനന്റ് ജനറൽ നൂർലാൻ യെർമെക്ബയേവിന്റെ ഔദ്യോഗിക  ഇന്ത്യ സന്ദർശനം

 
IE/SKY
 


(Release ID: 1710702) Visitor Counter : 11