വാണിജ്യ വ്യവസായ മന്ത്രാലയം

2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ  രാജ്യത്ത് എത്തിയത് 72.12 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം.

Posted On: 05 APR 2021 3:32PM by PIB Thiruvananthpuram



ന്യൂഡൽഹി , ഏപ്രിൽ 5, 2021

2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ രാജ്യത്ത് ലഭിച്ചത്  72.12 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം.

ഒരു സാമ്പത്തിക വർഷത്തിലെ ആദ്യ പത്തു മാസങ്ങളുടെ കണക്കെടുത്താൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.2019-20 കാലത്തെ ആദ്യ പത്തു മാസങ്ങളെ അപേക്ഷിച്ചു  (62.72 ബില്യൺ ) 15% വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പത്തു മാസങ്ങളിലെ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപത്തിൽ (54.18 ബില്യൺ യുഎസ് ഡോളർ)  - FDI ഇക്യുറ്റി ഇൻഫ്ലോ- കഴിഞ്ഞ വർഷം ഇതേ സമയത്തെക്കാൾ ( 42.34 ബില്യൺ  ) 28% വളർച്ച ഉണ്ടായിട്ടുണ്ട്.

2020-21 സാമ്പത്തിക വർഷത്തെ ആദ്യ പത്തുമാസങ്ങളിൽ  ഏറ്റവും കൂടുതൽ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപം   നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ മൊത്തം നിക്ഷേപത്തിന്റെ   30.28% നൽകിയ സിങ്കപ്പൂർ ആണ് ഒന്നാമത്. 24.28% തുകയുമായി U.S.A യും  7.31% തുകയുമായി UAE യും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

2021  ജനുവരിയിൽ, സമാന നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനാണ് മുന്നിൽ. മൊത്തം നിക്ഷേപത്തിന്റെ 29.09% ആണ് ജപ്പാന്റെ സംഭാവന. നിക്ഷേപത്തിന്റെ 25.46% സിങ്കപ്പൂരിൽ നിന്നും  
12.06% USA യിൽ നിന്നുമാണ്.

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പത്തു മാസങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപം ഏറ്റവും കൂടുതൽ ലഭിച്ച മേഖല കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ &ഹാർഡ്വെയർ ആണ് (45.81%). അടിസ്ഥാന സൗകര്യനിർമ്മാണ മേഖല (13.37%), സേവന മേഖല (7.80%)  എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

 
IE/SKY


(Release ID: 1709703) Visitor Counter : 172