റെയില്‍വേ മന്ത്രാലയം

2020- 21 സാമ്പത്തിക വർഷത്തിൽ ചരക്കുകളുടെ നീക്കത്തിലും  വരുമാനത്തിലും നേട്ടം സ്വന്തമാക്കി ഇന്ത്യൻ റെയിൽവേ

Posted On: 01 APR 2021 4:52PM by PIB Thiruvananthpuram

 




ന്യൂഡൽഹി ,  ഏപ്രിൽ 01, 2021


 2020- 21 സാമ്പത്തികവർഷം  അവസാനിക്കുമ്പോൾ കോവിഡ്  വെല്ലുവിളികൾക്ക് ഇടയിലും   തീവണ്ടി മാർഗം ഉള്ള ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടം പിന്നിട്ട് ഇന്ത്യൻ റെയിൽവേ. .


കഴിഞ്ഞവർഷത്തെ 1209.32 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 1.93% അധികം, അതായത് 1232.63 ദശലക്ഷം ടണ്ണിന്റെ ചരക്കുനീക്കം എന്ന നേട്ടമാണ് ഇന്ത്യൻ റെയിൽവേ നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന മാസത്തോടെ പിന്നിട്ടത്

 ഇക്കാലയളവിൽ ചരക്കു നീക്കത്തിൽ നിന്നും  1,17,386.0 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 1,13,897.20 കോടി രൂപയേക്കാൾ മൂന്ന് ശതമാനം അധികമാണ് ഇത്.

 2021 മാർച്ച് മാസം  130.38  ദശലക്ഷം ടൺ ചരക്കുകളാണ് തീവണ്ടിമാർഗം രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ (103.05 ദശലക്ഷം ടൺ   ) 27.33  ശതമാനം അധികമാണ് ഇത്  

 2021 മാർച്ച് മാസം തീവണ്ടി മാർഗം ഉള്ള ചരക്ക് നീക്കത്തിലൂടെ 12,887.71 കോടിരൂപയാണ് ഇന്ത്യൻ  റെയിൽവേയ്ക്ക്  വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ ( 10,215.08)
 26.16 ശതമാനം അധികമാണ് ഇത്  

 നിലവിലെ റെയിൽ ശൃംഖലകളിൽ കൂടെയുള്ള ചരക്ക് തീവണ്ടികളുടെ യാത്രാ വേഗത്തിലും വലിയതോതിലുള്ള പുരോഗതി ദൃശ്യമായിട്ടുണ്ട്. 2021 മാർച്ച് മാസം ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ  45.6 കിലോമീറ്ററായാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തെ വേഗത്തെക്കാൾ (24.93 കിമി /മണിക്കൂർ ) 83 ശതമാനം അധികമാണ്
.

 
IE/SKY
 
****
 
 


(Release ID: 1709050) Visitor Counter : 191