ഉപരാഷ്ട്രപതിയുടെ കാര്യാലയം

മെച്ചപ്പെട്ട ജീവിതത്തിനു തടസരഹിത ഭരണം ആവശ്യം -ഉപരാഷ്ട്രപതി.

Posted On: 01 APR 2021 11:59AM by PIB Thiruvananthpuram
 
 
   ന്യൂഡൽഹി , ഏപ്രിൽ 01, 2021 
 
 

ആളുകൾ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ 4 സി-- അഥവാ  സ്വഭാവം, പെരുമാറ്റം, കഴിവ് , ശേഷി (Character, Conduct, Calibre and Capacity) എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഊന്നിപ്പറഞ്ഞു .


 തെലങ്കാന മുൻ ചീഫ് സെക്രട്ടറി ശ്രീ എസ് കെ ജോഷി എഴുതിയ “എക്കോ ടി കോളിംഗ്: ടുവാർഡ്‌സ്   പീപ്പിൾ-സെൻട്രിക് ഗവേണൻസ്” എന്ന  പുസ്തകത്തിന്റെ തെലുങ്ക് വിവർത്തനം 'സുപരിപാലന'  പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .  എന്നാൽ നിർഭാഗ്യവശാൽ  , ജാതി, വർഗം , പണം, ക്രിമിനാലിറ്റി (Caste, Community, Cash and Criminality) എന്നീ നാലു സി കളാണ് സ്വഭാവം, പെരുമാറ്റം, കഴിവ് , ശേഷി എന്നിവക്ക് പകരം ഇപ്പോൾ
  ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് നല്ല ഭരണം അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു . തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ‘പൊതു വിശ്വാസം കാത്തുസൂക്ഷിക്കുന്നവർ ’ എന്ന് വിശേഷിപ്പിച്ച ശ്രീ നായിഡു,  ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും ജനങ്ങളെ മനസ്സാക്ഷിപ്രകാരം സേവിക്കാനും അവരെ  ഉപദേശിച്ചു.  എല്ലാ പൗരന്മാർക്കും   മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി    സർക്കാരിന്റെ ശ്രമങ്ങൾ  തടസരഹിതമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 
IE/SKY

(Release ID: 1708931) Visitor Counter : 274